ന്യൂദല്‍ഹി: സാങ്കേതികവിദ്യയും ഗവേഷണവും വികസനവും സ്വീകരിക്കാതെ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വാര്‍ഷികം ആഘോഷിക്കുന്ന ബിജെപിയുടെ മെഗാ ജനസമ്പര്‍ക്കത്തിന്റെ ഭാഗമായി എന്‍ഐടി ദല്‍ഹിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകായായിരുന്നു അദേഹം.
പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങള്‍ ഈ മാറ്റത്തെ സൂചിപ്പിക്കുന്നു. അത് നാം കൂടുതലായി മനസ്സിലാക്കണമെന്നും ജയശങ്കര്‍ പറഞ്ഞു. ആഗോളവല്‍ക്കരണം രാജ്യത്തിന് അകത്തും പുറത്തും ഉള്ള അതിരുകള്‍ തകര്‍ത്തുകഴിഞ്ഞു. നിങ്ങള്‍ക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കണം. കോവിഡ് മഹാമാരി, ഉക്രെയ്ന് യുദ്ധം, പെട്രോളിയം ഉല്പന്നങ്ങളുടെയും ഭക്ഷ്യധാന്യങ്ങളുടെയും വിലയിലുണ്ടായ ആഘാതങ്ങള്‍ എന്നിവ ഉദ്ധരിച്ചാണ് അദ്ദേഹം സംവദിച്ചത്.
സാങ്കേതികവിദ്യയും ഗവേഷണവും വികസനവും സ്വീകരിക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ നിരവധി മാറ്റങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യത്യസ്തമായ പ്രതിച്ഛായയുണ്ട്, പ്രത്യേകിച്ച് ജനാധിപത്യ ലോകത്ത് മുതിര്‍ന്ന പരിചയസമ്പന്നനും വിശ്വസനീയനുമായ നേതാവെന്ന നിലയില്‍. അദേഹത്തിന്റെ ആശയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സ്വാധീനമുണ്ടെന്നും നരേന്ദ്രമോദിയുടെ സമീപകാല യുഎസ് സന്ദര്‍ശനത്തെ ഉദ്ധരിച്ച് എസ്. ജയശങ്കര്‍ പറഞ്ഞു.
തന്റെ വിദേശ സന്ദര്‍ശനങ്ങളില്‍ മോദി പ്രതിനിധീകരിക്കുന്നത് 149 കോടി ഇന്ത്യക്കാരുടെ ശക്തിയെയും കഴിവുകളെയും ആണ്. ലോകം ഇപ്പോള്‍ ഇന്ത്യയിലേക്കും അതിന്റെ യുവാകളിലേക്കുംം ഉറ്റുനോക്കുന്നു. ഇന്ത്യയെ സെമികണ്ടക്റ്റര്‍ നിര്‍മ്മാണത്തിന്റെ ഹബ് ആക്കാനും ദേശീയ ഗവേഷണ ഫൗണ്ടേഷന് സ്ഥാപിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ സംരംഭങ്ങളും വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: