തിരുവനന്തപുരം: കനത്ത മഴയെ തുടര്ന്ന്വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കുന്നെങ്കില് അത് തലേദിവസം തന്നെ പ്രഖ്യാപിക്കണമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
ജില്ലാ കലക്ടര്‍ക്കാണ് അവധി കൊടുക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നത്. മഴയുണ്ടെങ്കില്‍ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണം. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാല്‍ കുട്ടികളില്‍ പലരും വീട്ടില്‍നിന്ന് ഇറങ്ങി കഴിയും. പല അസൗകര്യങ്ങളും വരാന്‍ സാധ്യതയുണ്ട്. അവധി കൊടുക്കുകയാണെങ്കില്‍ തലേദിവസം കൊടുക്കണം. ആ നിര്‍ദേശം ജില്ലാ കലക്ടര്‍മാര്‍ക്ക് കൊടുത്തിട്ടുണ്ടെന്നും ശിവന്‍കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: