പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് നായകനായ ‘സലാര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ ജൂലൈ ആറിന് രാവിലെ 5.12 ന് ഹോംബാലെ ഫിലിംസ് പുറത്തിറക്കുന്നു. ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളിലൊന്നായ ‘സലാര്‍’ കെ ജി എഫ് നു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി ഹോംബാലെ ഫിലംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
കെജിഎഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷന്‍ സംവിധായകന് പ്രശാന്ത് നീല്‍, ബാഹുബലിക്ക് ശേഷം ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഏറ്റവും വലിയ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസ് എന്നിവരില്‍ നിന്നും വരുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രമാണ് ‘സലാര്‍’.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന, ഹോംബാലെ ഫിലിംസില്‍ നിന്നുള്ള ‘സലാര്‍’ എന്ന ചിത്രത്തിന് എല്ലാ ഭാഷകള്‍ക്കും ഒരു ടീസറായിരിക്കും. കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വര്‍ഷം കീഴടക്കിയശേഷം, ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഹോംബാലെ ഫിലിംസിന്റെ അടുത്ത വലിയ പ്രോജക്റ്റാണ് പ്രഭാസ് നായകനായ ‘സലാര്‍’. വരാനിരിക്കുന്ന ടീസര്‍ അതിന്റെ റിലീസിന് തയ്യാറെടുക്കുമ്പോള്‍, ഈ മെഗാ-ആക്ഷന്‍ പായ്ക്ക്ഡ് ചിത്രത്തിന്റെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശം പോലും കൊടുമുടിയിലാണ്.
സലാറില്‍ പ്രഭാസിനൊപ്പം പ്രധാന റോളുകളില്‍ പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ 2023 സെപ്റ്റംബര്‍ 28 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. കേരളത്തില്‍ പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്. പി ആര് ഒ. മഞ്ജു ഗോപിനാഥ്., മാര്‍ക്കറ്റിംഗ് ബിനു ബ്രിങ്ഫോര്‍ത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: