ലണ്ടന്‍: ലോര്‍ഡ്സില്‍ അവസാന ദിനത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിന്റെ വക്കോളമെത്തിച്ച നായകന് സ്റ്റോക്സ് മത്സരശേഷം നടത്തിയത് ആവേശ പ്രതികരണം. ഞങ്ങളുടെയെല്ലാം ലക്ഷ്യം പരമ്പര 3-2ന് നേടിയെടുക്കലാണ്. അതിനായി ഓരോ താരത്തിനും സ്വതന്ത്രമായി കളിക്കാനുള്ള അവസരം നല്‍കിയിരിക്കുകയാണ്- സ്റ്റോക്സ് മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ ഞങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന ക്രിക്കറ്റ് സാഹചര്യത്തിന് യോജിച്ചതായിരിക്കല്ല, പക്ഷെ ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് തിരിച്ചുവരവ് നടത്താനിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളും ഞങ്ങള്‍ക്ക് ഏറ്റവും നല്ല അവസരമാണ്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളില്‍ തന്നെ ജയിക്കാനാവശ്യമായവ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്- സ്റ്റോക്സ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റില്‍ 43 റണ്‍സിനാണ് ഓസീസ് തോല്‍പ്പിച്ചത്. ആദ്യ ടെസ്റ്റിലും ഓസീസ് തന്നെയാണ് ജയിച്ചത്. പരമ്പരയില്‍ ഓസീസ് നിലവില്‍ 3-2ന് മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: