Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ക്ഷേത്രനടകളിലൂടെ നൂറിലേക്ക്

ആരാധനാലയങ്ങളിലൂടെയുള്ള യാത്രകള്‍ക്കൊപ്പം കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളും രഞ്ജിനി വിനോദ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. പരമ്പരാഗത ശൈലിയില്‍, തനി നാടന്‍ രീതിയില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന വിധം ലളിതമായി വിവരിച്ചുകൊണ്ടാണ് പ്രേക്ഷക മനസില്‍ ഈ വ്‌ളോഗുകള്‍ സ്ഥാനം പിടിക്കുന്നത്.

രാജേഷ് പട്ടിമറ്റം by രാജേഷ് പട്ടിമറ്റം
Jul 3, 2023, 04:38 pm IST
in Varadyam

കേരളത്തിലെ അതിപുരാതന ക്ഷേത്രസങ്കേതങ്ങളുടെയും ആരാധനാലയങ്ങളുടെയും ചരിത്രം പറയുന്ന രഞ്ജിനി വിനോദിന്റെ വ്‌ളോഗുകള്‍ നൂറാം എപ്പിസോഡിലേക്ക് കടക്കുന്നു. ക്ഷേത്രവിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുന്നതിലുപരിയായി ആ പ്രദേശത്തിന്റെ ദൃശ്യഭംഗി കൂടി നേരിട്ട് കാണുന്നതിലും മനോഹരമായി ക്യാമറയില്‍ ഒപ്പിയെടുത്ത് ജനങ്ങളില്‍ എത്തിക്കുന്നതുമാണ് ഈ വ്‌ളോഗുകളുടെ പ്രത്യേകത. ഒപ്പം ചരിത്രം, ഐതിഹ്യം, ആരാധനാരീതികള്‍, പ്രദേശവാസികളുടെ അനുഭവങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും ചുരുങ്ങിയ സമയത്തിനുള്ളില്‍ അവതരിപ്പിച്ചു തീര്‍ക്കുന്നു.  

ആരാധനാലയങ്ങളിലൂടെയുള്ള യാത്രകള്‍ക്കൊപ്പം കേരളത്തിന്റെ തനത് രുചിവൈവിധ്യങ്ങളും അവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നുണ്ട്. പരമ്പരാഗത ശൈലിയില്‍, തനി നാടന്‍ രീതിയില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്ന വിധം ലളിതമായി വിവരിച്ചുകൊണ്ടാണ് പ്രേക്ഷക മനസില്‍ ഈ വ്‌ളോഗുകള്‍ സ്ഥാനം പിടിക്കുന്നത്. ക്ഷേത്രങ്ങളുടെ പവിത്രതയ്‌ക്ക് ഒട്ടുംതന്നെ കോട്ടം വരുത്താതെ മനോഹരമായി പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇവയിലെ ചരിത്രാഖ്യാനത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. ചരിത്രത്തോടും പഴമയോടുമുള്ള താല്‍പ്പര്യമാണ് ക്ഷേത്രങ്ങള്‍ തേടി പോകാന്‍ പ്രേരിപ്പിച്ചതെന്ന് രഞ്ജിനി. ഭര്‍ത്താവ് വിനോദ് നാരായണനാണ് ക്യാമറ ചലിപ്പിക്കുന്നത്. എഡിറ്റിംഗും വിവരണവും ഉള്‍പ്പെടെ എല്ലാ സാങ്കേതിക ജോലികളും രഞ്ജിനി തന്നെ ചെയ്യുന്നു എന്നറിയുമ്പോള്‍ ഈ സംരംഭത്തോട് അവര്‍ക്കുള്ള പ്രതിബദ്ധത വ്യക്തമാകും.

കൊവിഡ്കാലം വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാനുള്ള സമയമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് രഞ്ജിനിയെ കലയും കവിതയും മാത്രമല്ല സാംസ്‌കാരിക പ്രവര്‍ത്തനമെന്ന ചിന്തയില്‍ എത്തിച്ചത്. ഒരു കൗതുകമായി ആരംഭിച്ചതാണ് സമൂഹമാധ്യമങ്ങള്‍ വഴിയുള്ള ഇവരുടെ പരീക്ഷണം. ഒന്നോ രണ്ടോ എപ്പിസോഡുകള്‍ കഴിഞ്ഞതോടെ തനിക്ക് സമൂഹത്തില്‍ ആത്മീയ സൗരഭ്യം പരത്താനും കഴിയുമെന്ന് രഞ്ജിനി തെളിയിക്കുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ക്ഷേത്രസങ്കേതങ്ങളുടെ വിശേഷങ്ങളാണ് ഇവര്‍ അതിനായി തെരഞ്ഞെടുത്തത്. അടുത്തമാസം നൂറാമത് ക്ഷേത്രത്തെക്കുറിച്ചുള്ള വ്‌ളോഗ് ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. ഓരോ ക്ഷേത്രവും നമുക്ക് നല്‍കുന്നത് വ്യത്യസ്തമായ ആത്മീയ അനുഭവങ്ങളാണ്. ഓര്‍മകളില്‍ നിന്ന് മാഞ്ഞുപോയേക്കാവുന്നതും പഴമ്പാട്ടുകളില്‍ എവിടെയോ കേട്ടു മറന്ന കഥകളും രഞ്ജിനി യൂട്യൂബ് ചാനലിലൂടെ നമുക്ക് മുന്നില്‍ എത്തിക്കുന്നു.

കേരളത്തിലെ പതിനൊന്നോളം ജില്ലകളില്‍ സഞ്ചരിച്ച് ക്ഷേത്രങ്ങളെക്കുറിച്ചുള്ള വ്‌ളോഗുകള്‍ തയ്യാറാക്കി അവതരിപ്പിച്ചു കഴിഞ്ഞു. ക്ഷേത്രങ്ങളില്‍ നേരിട്ട് എത്താന്‍ കഴിയാത്തവര്‍ക്കും പോകാന്‍ തയ്യാറെടുത്തിരിക്കുന്നവര്‍ക്കും അവയെക്കുറിച്ച് വ്യക്തമായ ധാരണ പകര്‍ന്നു നല്‍കുകയാണ് ഇവരുടെ ഓരോ വ്‌ളോഗും. ക്ഷേത്രങ്ങളുടെ ഐതിഹ്യവും ചരിത്രവും വ്യക്തമായി പ്രതിപാദിക്കുന്നതാണ് രഞ്ജിനി വിനോദ് ബ്ലോഗിന്റെ സവിശേഷത. അടിസ്ഥാനപരമായി സോഫ്റ്റ് വെയര്‍ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇവര്‍ ആത്മീയ മേഖലയും തന്റെ പിടിയില്‍ ഒതുങ്ങുമെന്ന് തെളിയിക്കുന്നു. പുറത്തിറക്കിയ ക്ഷേത്ര വ്‌ളോഗുകളെ കുറിച്ച് ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. രണ്ടാമത്തെ പുസ്തകം ഓഗസ്റ്റില്‍ പുറത്തിറങ്ങും.

രഞ്ജിനിയുടെ വ്‌ളോഗുകള്‍ അടിസ്ഥാനമാക്കി ഒരുക്കിയ ക്ഷേത്രനടകളിലൂടെ എന്ന പുസ്തകം തൃശൂര്‍ തെക്കേനട ബ്രഹ്മസ്വം മാനേജര്‍ വടക്കുമ്പാട്ട് നാരായണന് നല്‍കി പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്ഭവാനന്ദയാണ് പുറത്തിറക്കിയത്. ഓരോ ക്ഷേത്രത്തിന്റെയും ചരിത്രപശ്ചാത്തലവും ആധികാരിക വിവരങ്ങളുമാണ് ജനങ്ങളില്‍ എത്തിക്കുന്നതെന്ന് രഞ്ജിനി സാക്ഷ്യപ്പെടുത്തുന്നു. പ്രേക്ഷകര്‍ കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പുതുമയും വൈവിധ്യവുമുള്ള വ്‌ളോഗുകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് രഞ്ജിനിയും ഭര്‍ത്താവ് വിനോദ് പി. നാരായണനും.  

തൃശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലെ അതിപുരാതനവും ഐതിഹ്യങ്ങള്‍ നിറഞ്ഞതുമായ ക്ഷേത്രങ്ങളെ കുറിച്ചാണ് ഇവരുടെ വീഡിയോകളില്‍ ഏറെയും. തൃക്കൂര്‍ മഹാദേവനെ കുറിച്ചുള്ള ആദ്യ ചിത്രീകരണത്തോടെയാണ് മഹാക്ഷേത്രങ്ങളുടെ വിശാലമായ ആത്മീയ ഭൂമിയിലേക്ക് അവര്‍ കടന്നത്. ചിത്രീകരണം ഒഴികെ എല്ലാ ജോലികളും രഞ്ജിനി സ്വന്തമായി തന്നെ നിര്‍വഹിക്കുന്നു. ചരിത്രമുറങ്ങുന്ന പഴമയുടെ നാട്ടുവഴികളിലൂടെ ഇനിയും ഏറെ ദൂരം പോകാനുള്ള ഒരുക്കത്തിലാണ് രഞ്ജിനി. അറിയപ്പെടാത്ത പുണ്യ പുരാതന ഭൂമിയും ക്ഷേത്രങ്ങളും തേടിയുള്ള രഞ്ജിനിയുടെ യാത്ര തുടരുകയാണ്…

Tags: Temple Landക്ഷേത്രംവ്‌ളോഗര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി; പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Vicharam

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

ഹിന്ദു പാര്‍ലമെന്റില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ആചാര്യ എം.കെ. കുഞ്ഞോല്‍, കെ.പി. ശശികല ടീച്ചര്‍, ആര്‍.വി. ബാബു, കെ.കെ. ബല്‍റാം സമീപം
Kerala

ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം: കുമ്മനം

Kerala

ഭൂമി കയ്യേറി ക്ഷേത്രം തകര്‍ത്തു, വിഗ്രഹങ്ങള്‍ പുഴയിലൊഴുക്കി; പൂജാരിമാരെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവ്, ഒന്നുമറിയാതെ ദേവസ്വം ബോര്‍ഡ്

Kerala

ദേവസ്വം ക്ഷേത്രങ്ങളോട് ചെയ്യുന്നത് മുഗളന്മാരും ടിപ്പുവും നടത്തിയ കൊള്ളയ്‌ക്ക് തുല്യം; എല്ലാ ക്ഷേത്ര സ്വത്തുക്കളും പരിശോധിച്ചുറപ്പാക്കണം: ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

ലൈം​ഗീ​ക പ​രാ​തി​; സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.