ന്യൂദല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച തള്ളി. മേയ് 19 ന് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചതായി ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.
2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ആര്‍ബിഐക്ക് അധികാരമില്ലെന്നും കേന്ദ്രത്തിന് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നും ഹര്‍ജിക്കാരനായ രജനീഷ് ഭാസ്കര്‍ ഗുപ്ത വാദിച്ചിരുന്നു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിയമപ്രകാരം ഇത്തരമൊരു തീരുമാനമെടുക്കാന്‍ ആര്‍ബിഐക്ക് സ്വതന്ത്രമായ അധികാരമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നോട്ടിറക്കി 4-5 വര്‍ഷത്തെ പ്രചാരത്തിന് ശേഷം നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം ‘അന്യായവും ഏകപക്ഷീയവും പൊതു നയത്തിന് വിരുദ്ധവുമാണെന്ന് വാദിക്കുന്നു.ചെറുകിട കച്ചവടക്കാരും കടയുടമകളും ഇതിനകം 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിയെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
2,000 രൂപ വിപണിയില്‍ നിന്നും ഒഴിവാക്കുന്നത് കറന്‍സി നിയന്ത്രണ സംവിധാനത്തിന് കീഴിലുള്ള പ്രവര്‍ത്തനമാണെന്ന് ആര്‍ബിഐ വാദിച്ചു, അതേസമയം ഇത് നോട്ട് നിരോധനമല്ലെന്നും വ്യക്തമാക്കി.
സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറാനും സൗകര്യമൊരുക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: