ന്യൂദല്‍ഹി: പാക് പിന്തുണയോടെ ഖസ്വ-ഇ ഹിന്ദ് എന്ന ഭീകര സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) മൂന്നു സംസ്ഥാനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തി. ബിഹാറിലെ ദര്‍ഭംഗയിലും പട്നയിലും ഉത്തര്‍പ്രദേശിലെ ബറേലി, ഗുജറാത്തിലെ സൂററ്റ് എന്നിവിടങ്ങളിലുമായിരുന്നു റെയ്ഡ്.
പട്നയില്‍ രണ്ടിടത്താണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയത്. നിരവധി ഡിജിറ്റല്‍ രേഖകളും സിം കാര്‍ഡുകളും കണ്ടെത്തിയതായി എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഖസ്വ-ഇ ഹിന്ദ് എന്ന സംഘടനയെക്കുറിച്ചുള്ള സൂചനകള്‍ എന്‍ഐഎയ്ക്കു ആദ്യമായി ലഭിച്ചത്.
താഹിര്‍ എന്നറിയപ്പെടുന്ന മര്‍ഖൂബ് അഹമ്മദ് ഡാനിഷിനെ പട്നയ്ക്കടുത്തുള്ള ഫുല്വാരിഷാരിഫ് എന്ന പ്രദേശത്തു നിന്ന് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു അത്. ഇന്ത്യയില്‍ മുസ്ലിം ചെറുപ്പക്കാരെ ആകര്‍ഷിച്ച് ഖസ്വ-ഇ ഹിന്ദ് എന്ന ഭീകര സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ താഹിര്‍ നടത്തി എന്നാണ് എന്‍ഐഎ കണ്ടെത്തിയത്.
ഖസ്വ-ഇ ഹിന്ദ് എന്ന പേരില്‍ത്തന്നെയുള്ള വാട്സ് ആപ് ഗ്രൂപ്പിലൂടെയാണ് താഹിര്‍ സംഘടനയുടെ പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. പാകിസ്ഥാന്, ബംഗ്ലാദേശ്, യെമന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ചെറുപ്പക്കാരെ ഈ ഗ്രൂപ്പില്‍ അംഗങ്ങളാക്കി. വൈകാതെ ബംഗ്ലാദേശില്‍ നിന്നുള്ള ചെറുപ്പക്കാരെ അംഗങ്ങളാക്കി മറ്റൊരു ഗ്രൂപ്പും തുടങ്ങിയെന്ന് എന്ഐഎഎയുടെ കുറ്റപത്രത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: