ഗുരുഗ്രാം: ഇന്ത്യയുടെ ജി20 അധ്യക്ഷ പദവിയുടെ കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടി ഇന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ ആരംഭിച്ചു. സ്റ്റാര്‍ട്ടപ്പ് 20 എന്‍ഗേജ്മെന്റ് ഗ്രൂപ്പാണ് രണ്ട് ദിവസത്തെ സ്റ്റാര്‍ട്ടപ്പ് 20 ശിഖര്‍ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.
സാംസ്കാരികമായി സംവേദനക്ഷമമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പരിപോഷിപ്പിക്കുന്നതില്‍ വിദ്യാഭ്യാസവും ബോധവല്‍ക്കരണവും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച വാണിജ്യ, വ്യവസായ സഹമന്ത്രി സോം പ്രകാശ് പറഞ്ഞു.
ആഗോള നവീകരണ സൂചികയില്‍ ഇന്ത്യയുടെ സമീപകാല മുന്നേറ്റത്തിന് പ്രധാനമായും കാരണമായത് ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ മൂലമാണെന്ന് മന്ത്രി പറഞ്ഞു. ജി 20 രാജ്യങ്ങളില്‍ ഉടനീളം അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കാനും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള അത്തരം പ്രതിഭകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കി സഹായിക്കാനും സ്റ്റാര്‍ട്ടപ്പ്-20 പരിശ്രമിക്കുന്നുവെന്ന് പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: