തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം ഉന്നതനേതാവ് പണം കടത്തിയെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ നിർദ്ദേശം. തിരുവനന്തപുരം കന്റോൺമെന്റ് എസിപിയ്ക്കാണ് അന്വേഷണചുമതല. പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനണ് എഡിജിപി എം.അജിത് കുമാറിന്റെ നിർദ്ദേശം. ബെന്നി ബെഹനാൻ എംപിയുടെ പരാതിയിലാണു നടപടി.
പ്രാഥമിക അന്വേഷണത്തിന് ശേഷമാകും എഫ്ഐആർ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക. സിപിഎം ഉന്നത നേതാവ് കൈതോലപ്പായയിൽ രണ്ടരക്കോടികടത്തിയെന്നും പ്രമുഖ ഹോട്ടലിൽ നിന്നും 20 ലക്ഷം വാങ്ങിയെന്നും വെളിപ്പെടുത്തിയത് സിപിഎം സഹയാത്രികനും ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററുമായ ജി.ശക്തിധരനാണ്.
കൈതോലപ്പായയിൽ പണം കടത്തിയതിനു താൻ സാക്ഷിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെയാണ് ബന്നിബഹന്നാൻ എംപി പോലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് പരാതി എഡിജിപിക്ക് കൈമാറുകയായിരുന്നു. ഇരുവരുടെയും സൗകര്യം കണക്കിലെടുത്ത് മൊഴിയെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: