ലണ്ടന്‍: സീസണിലെ മൂന്നാം ടെന്നിസ് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് വിംബിള്‍ഡന്‍ നാളെ തുടക്കം. പുരുഷ സിംഗില്‍സില്‍ നിലവിലെ ചാമ്പ്യന്‍ നോവാക് ദ്യോക്കോവിച്ചും വനിതാ സിംഗിള്‍സിലെ ടോപ് സീഡ് താരം ഇഗ ഷ്യാങ്ടെക്കും ഇന്ന് ആദ്യറൗണ്ട് പോരാട്ടത്തിനിറങ്ങും.
കഴിഞ്ഞ വര്‍ഷം പുരുഷ സിംഗിള്‍സില്‍ ദ്യോക്കോവിച്ച് ഏഴാം വിംബിള്‍ഡന്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതല്‍ വിംബിള്‍ഡന്‍ നേട്ടത്തില്‍ ഇതിഹാസതാരം റോജര്‍ ഫെഡറര്‍ക്ക് തൊട്ടുപിന്നിലെത്തി. എട്ട് വിംബിള്‍ഡന്‍ കിരീടനേട്ടമാണ് ഫെഡററുടെ പേരിലുള്ളത്.
സീസണില്‍ ആദ്യ രണ്ട് ഗ്രാന്‍ഡ് സ്ലാം ടൈറ്റിലുകള്‍ നേടിയ ദ്യോക്കോവിച് വിംബിള്‍ഡന്‍ നേട്ടത്തിലൂടെ വിവിധ റെക്കോഡുകള്‍ കൂടി ലക്ഷ്യമിടുന്നുണ്ട്. അര്‍ജന്റീന താരം പെഡ്രോ കാഷിന് ആണ് ആദ്യ റൗണ്ടില്‍ ദ്യോക്കോവിന്റെ എതിരാളി. ഇന്ത്യന്‍ സമയം വൈകീട്ട് ആറിനാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടോപ് സീഡ് താരം കാര്‍ലോസ് അല്‍കരാസിന് പിന്നില്‍ രണ്ടാം സീഡ് താരമായാണ് ദ്യോക്കോവിച് ടൂര്‍ണമെന്റിനെത്തുന്നത്.
കഴിഞ്ഞ തവണത്തെ പുരുഷ സിംഗിള്‍സ് റണ്ണറപ്പ് നിക്ക് കിര്‍ഗിയോസും നാളെ തന്നെ കളത്തിലിറങ്ങും. ഫ്രാന്‍സിന്റെ ഡേവിഡ് ഗോഫിന് ആണ് എതിരാളി. ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് സീഡില്ലാ താരമായാണ് മത്സരിക്കുന്നത്.നാലാം സീഡ് താരം കാസ്പര്‍ റൂഡ് ആണ് ടൂര്‍ണമെന്റ് ആരംഭദിനമായ ഇന്ന് കളത്തിലിറങ്ങുന്ന മറ്റൊരു പ്രമുഖ താരം.
നോര്‍വേ താരം റൂഡിന്റെ എതിരാളിയായി ഇറങ്ങുന്നത് ഫ്രാന്‍സിന്റെ ലോറെന്റ് ലോകോലി ആണ്. ഇവരെ കൂടാതെ പുരുഷ സിംഗിള്‍സില്‍ ആേ്രന്ദ റുബ്ലേവ്, സ്റ്റാന്‍ വാവ്റിങ്ക, ജന്നിക് സിന്നര്‍ എന്നിവരും ഇന്ന് ആദ്യറൗണ്ട് കളിക്കാനിറങ്ങും. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് താരം ഇഗാ ഷ്യാങ്ടെക്കിന് ഇന്ന് കരുത്തയായ എതിരാളിയെ ആണ് നേരിടേണ്ടത്.
ചൈനീസ് താരം സു ലിന്. ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഫ്രഞ്ച് ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇഗ. വിക്ടോറിയ അസരെങ്ക, നാലാം സീഡ് താരം ജസ്സീക്ക പെഗ്യൂല, എലീസ് മെര്‍ട്ടെന്‍സ്, വീനസ് വില്ല്യംസ്, ഏഴാം സീഡ് താരം കോകോ ഗൗഫ് എന്നീ വനിതാ താരങ്ങളും ഇന്ന് പോരാട്ടത്തിനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: