ഹരാരെ : ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് യോഗ്യത നേടി ശ്രീലങ്ക. നിര്‍ണായക മത്സരത്തില്‍ സിംബാബ്വെയെ തോല്‍പ്പിച്ചതിനു പിന്നാലെയാണ് ഇത്.
സൂപ്പര്‍ സിക്സിലെ പോരാട്ടത്തില്‍ സിംബാബ്വെയെ ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത സിംബാബ്വെ 165 റണ്‍സിന് പുറത്തായി. ഷോണ്‍ വില്യംസ് (56), റാസ(31) മാത്രമാണ് സിംബാബ്വെ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.
ശ്രീലങ്കയ്ക്ക് വേണ്ടി തീക്ഷണ നാലു വിക്കറ്റും മധുശങ്ക മൂന്ന് വിക്കറ്റും പതിരന രണ്ട് വിക്കറ്റും നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക 33 ഓവറില്‍ ലക്ഷ്യം നേടി.
നിസങ്ക 101 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. കരുണരത്നയുടെ(30) വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. കുശാല്‍ മെന്‍ഡിസും (31 നോട്ടൗട്ട്) തിളങ്ങി.
സിംബാബ്വെക്ക് അവസാന മത്സരത്തില്‍ സ്കോട്ലന്ഡിനെ പരാജയപ്പെടുത്തിയാല്‍ ലോകകപ്പ് യോഗ്യത സാധ്യതയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: