സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥ മാത്രമല്ല, ഒരു പ്രധാന നിക്ഷേപ കേന്ദ്രമായും ഉയര്‍ന്നതായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍. ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിയുടെ ഭാഗമായി ഇന്ന് ഗുജറാത്തിലെ സൂറത്തില്‍ ആരംഭിച്ച ബി 20-ല്‍ ആഗോള വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യവെയാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
രാജ്യത്തെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത സര്‍ബാനന്ദ് സോനോവാള്‍ ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനുളള മൂലധനച്ചെലവ് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഈ കാലയളവില്‍ വ്യവസായങ്ങള്‍ക്ക് അനുകൂല അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും സോനോവാള്‍ പറഞ്ഞു. ഡിജിറ്റല്‍ അടിസ്ഥാന സൗകര്യത്തില്‍ ഇന്ത്യ ആഗോള മികവിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രകൃതി സൗഹൃദ ഹരിത നാവിക മേഖലയുടെ വളര്‍ച്ചയും നദീ യാത്രാ സംവിധാനങ്ങളുടെ വികസനവും സമുദ്ര വ്യാപാരത്തിന്റെ വികാസവും മന്ത്രി ചൂണ്ടിക്കാട്ടി. പരമ്പരാഗത ആയുഷ് വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധേയമായ വികസനവും അദ്ദേഹം എടുത്തുപറഞ്ഞു. ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സാംഘവി ഗുജറാത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയെക്കുറിച്ചും വ്യവസായങ്ങളുടെ സാധ്യതകളെക്കുറിച്ചും വാണിജ്യ പ്രതിനിധികളോട് വിശദീകരിച്ചു.
ബാങ്കിംഗ്, ടെക്സ്റ്റൈല്‍സ്, ഫിനാന്‍സ്, വജ്രം എന്നീ മേഖലകളെ പ്രതിനിധീകരിച്ച് ജി 20 രാജ്യങ്ങളില്‍ നിന്നുള്ള 200 ഓളം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നു.വിവിധ വ്യാപാര -വാണിജ്യ സാമ്പത്തിക വിഷയങ്ങളില്‍ പ്രതിനിധികള്‍ക്ക് അവരുടെ കാഴ്ചപ്പാടുകളും നയ ശുപാര്‍ശകളും പങ്കിടാന്‍ സമ്മേളനം അവസരം നല്‍കും. സമ്മേളനത്തിന്റെ ആദ്യ സമ്പൂര്‍ണ യോഗം ആഗോള മൂല്യ ശൃംഖലയിലേക്കുള്ള വ്യാപാരത്തിനുള്ള അവസരങ്ങള്‍, വജ്രം, തുണിത്തരം, രാസ വ്യവസായം എന്നിവയിലെ നിക്ഷേപം തുടങ്ങിയവ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: