ന്യൂഡൽഹി: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെതിരെ യാത്രാനിരക്ക് കൂടുതലാണെന്ന പരാതിയ്‌ക്ക് പരിഹാരമായി സാധാരണക്കാരുടെ വന്ദേഭാരത് പുറത്തിറക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. പുതിയ വന്ദേഭാരത് ട്രെയിനിന്റെ പേര് വന്ദേ സാധാരണ്‍ എന്നാണ്.
നോൺ എസിയായിരിക്കും സാധാരണക്കാര്‍ക്കുള്ള ഈ വന്ദേ സാധാരൺ ട്രെയിനുകൾ. ദീർഘദൂര ട്രെയിനുകളായാണ് വന്ദേ സാധാരണ്‍ എത്തുക. ഇതില്‍ ജനറല്‍ കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും ഉണ്ടായിരിക്കും. ചെന്നൈയിലെ ഇന്‍റഗ്രേറ്റഡ് കോച്ച് നിര്‍മ്മാണ ഫാക്ടറിയിൽ നിര്‍മ്മിക്കപ്പെടുന്ന വന്ദേ സാധാരണ്‍ ട്രെയിനിന് 65 കോടി രൂപ ചെലവാകും. 2023 അവസാനത്തോടെ വന്ദേ സാധാരണ്‍ ട്രാക്കില്‍ സര്‍വ്വീസിനെത്തും. ആദ്യ റേക്ക് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2023 അവസാനത്തോടെ എത്തും.
ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ സർവീസുകളും റെയിൽവേ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. ഇതിനായി കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ പരിഗണയിലെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് വീതം റൂട്ടുകളാണ് പരിഗണിക്കുന്നതെന്നാണ് വിവരം. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മിനി പതിപ്പായാണ് വന്ദേ മെട്രോ ട്രെയിനുകൾ നിർമ്മിക്കുന്നത്. 200 കിലോമീറ്ററാണ് ദൂരപരിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: