അഹമ്മദാബാദ്: ആക്ടിവിസ്റ്റ് ടീസ്റ്റ സെത്തല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളി ഗുജറാത്ത് ഹൈക്കോടതി. ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന ടീസ്റ്റയോട് ഉടന്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. കീഴടങ്ങാന്‍ 30 ദിവസത്തെ സാവകാശം വേണമെന്ന് ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് നിര്‍സാര്‍ ദേശായി നിരസിച്ചു.
2022 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയ മോദിയടക്കമുള്ളവര്ക്കെതിരേ വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്ന് ജാമ്യഹര്‍ജി ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ടീസ്റ്റയുടെ ജാമ്യഹര്‍ജി പലതവണ പരിഗണിക്കാതെ മാറ്റിയ ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: