ന്യൂദല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 20 ന് ആരംഭിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.ഓഗസ്റ്റ് 11 ന് സമ്മേളനം അവസാനിക്കും.
വര്‍ഷകാല സമ്മേളനത്തില്‍ നിയമനിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടാകണമെന്ന് മന്ത്രി അവശ്യപ്പെട്ടു. എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും പങ്കാളിത്തം ആവശ്യപ്പെട്ട് പ്രഹ്ലാദ് ജോഷി ട്വീറ്റ് ചെയ്തു.
പാര്‍ലമെന്റിന്റെ 2023 ലെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 20-ന് ആരംഭിച്ച് ഓഗസ്റ്റ് 11 വരെ തുടരും. നിയമനിര്‍മ്മാണത്തിലും മറ്റ് ഇനങ്ങളിലും ക്രിയാത്മക ചര്‍ച്ചകള്‍ക്ക് സംഭാവന നല്‍കാന്‍ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു- മന്ത്രി ട്വീറ്റില്‍ പറയുന്നു.
പഴയ പാര്‍ലമെന്റ് മന്ദിരത്തോട് ചേര്‍ന്ന് അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ പാര്‍ലമെന്റ് മന്ദിരത്തിലാണ് വര്‍ഷകാല സമ്മേളനം നടക്കുക. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: