പാലക്കാട്: കേര ഫെഡ് വിഎഫ്പിസികെ വഴി പച്ചത്തേങ്ങ സംഭരണം പുനരാരംഭിച്ചെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനമില്ലെന്ന് ദേശീയ കര്‍ഷക സമാജം കുറ്റപ്പെടുത്തി. ഒരു സെന്റില്‍ നിന്ന് അഞ്ച് ടണ്ണില്ക്കൂടുതല് നാളികേരം സംഭരിക്കുവാന്‍ പാടില്ലെന്നും ഒരു തെങ്ങില്‍നിന്ന് പ്രതിവര്‍ഷം 70 നാളികേരത്തില്‍ കൂടുതല്‍ സംഭരിക്കുവാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥ കര്‍ഷകര്‍ക്ക് വിനയായി. അതിനാല്‍ മിക്ക നാളികേര കര്‍ഷകര്‍ക്കും പച്ചത്തേങ്ങ സംഭരിക്കുന്നതിനുള്ള പ്രയോജനം ഗുണകരമല്ല.
ഒരുവര്‍ഷം ഒരു തെങ്ങില്‍ നിന്നു ശരാശരി 150 നാളികേരം എടുക്കും. എന്നാല്‍ സംഭരണം നിലച്ചതോടെ തേങ്ങയുടെ വില ഒരെണ്ണത്തിന് ഏഴുരൂപ ആയിരിക്കുകയാണ്. ഇതുമൂലം കര്‍ഷകര്‍ തമിഴ്നാട്ടിലേക്കാണ് നാളികേരം കയറ്റിയയക്കുന്നത്. നാളികേര സംഭരണം കാര്യക്ഷമമാക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മുതലാംതോട് മണി അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി വി. രവീന്ദ്രന്, സി.കെ. രാമദാസ്, ദേവന് ചെറാപ്പൊറ്റ, സി.എസ്. ഭഗവല്‍ദാസ്, കെ. പ്രേമകുമാരന്, വി.വി. അനില്‍കുമാര്‍, എം.ജി. അജിത്കുമാര്‍, പി. ശശികുമാര്‍, ആര്. സല്‍പ്രകാശ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: