കോട്ടയം : കോട്ടയം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി മണിപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം.എസ്. വിദ്യാര്‍ത്ഥി എ.ആര്. സൂര്യ നാരായണന്( 26) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ 12.30ന് കസ്തൂര്‍ബ മെഡിക്കല്‍ കോളേജിന് സമീപമാണ് അപകടമുണ്ടായത്. സൂര്യ നാരായണന് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ചാണ് അപകടം സംഭവിച്ചത്. ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്ടറും സി. ഇ. ഒ. യുമായ കോട്ടയം ആര്‍പ്പൂക്കര ഏറത്ത് (അദ്വൈതം) വീട്ടില്‍ എ.എസ്. രാജീവിന്റെ മകനാണ്.
അമ്മ : ടി.എം. മിനി (ജനറല്‍ മാനേജര്‍ & സോണല്‍ മാനേജര്‍- പുണെ,ബാങ്ക് ഓഫ് ബറോഡ) സഹോദരന്: എ.ആര്.സുദര്ശനന്(എംബിബി എസ് വിദ്യാര്‍ത്ഥി, കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്). സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആര്‍പ്പൂക്കരയിലെ വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: