കാഞ്ഞാണി: ഇന്ത്യന്‍ വിപണിയില്‍ വില്പനക്ക് അനുമതിയില്ലാത്ത ഒന്നര ലക്ഷം രൂപയുടെ വിദേശ നിര്‍മിത സിഗരറ്റുകള്‍ വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം പിടികൂടി. നിയമപ്രകാരമുള്ള മുന്നറിയിപ്പോ നിര്‍ദ്ദേശങ്ങളോ പ്രിന്റ് ചെയ്യാതെ അനധികൃതമായി വില്പന നടത്താന്‍ എത്തിച്ച സിഗരറ്റുകള്‍ വാടാനപ്പിള്ളി സെന്ററിലെ ഐറ്റംസ് ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വാടാനപ്പിള്ളി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.എസ്. സച്ചിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാടാനപ്പിള്ളി സെന്ററിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ വില്പനക്ക് വെച്ചിരുന്ന വിദേശ നിര്‍മിത സിഗററ്റുകള്‍ക്ക് കോട്പ (സീറുമ) നിയമപ്രകാരമുള്ള മുന്നറിയിപ്പ് ലേബല്‍ പതിച്ചിരുന്നില്ല. ഇവയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വില്‍പനാനുമതിയില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നര ലക്ഷം രൂപക്കുള്ള വിദേശയിനം സിഗരറ്റാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. മറ്റു കടകളിലേക്കും ഇവിടെ നിന്ന് സിഗരറ്റ് മൊത്തക്കച്ചവടം ചെയ്യുന്നതായും കടയുടമ വലിയകത്ത് വീട്ടില്‍ സൈഫുദീനെതിരെ നടപടിയെടുത്തതായും എക്സൈസ് അധികൃതര്‍ പറഞ്ഞു.
മാള്‍ബറോ, ഡിജാറം ബ്ലാക്ക്, ബിസിനസ് റോയല്‍സ്, ഡേവിഡ്റോഫ്, ഗോള്‍ഡ് വൈറ്റ്, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, കിങ്ഡം തുടങ്ങിയ ബ്രാന്‍ഡുകളിലുള്ള സിഗററ്റുകളാണ് പിടിച്ചെടുത്തത്. ഇവ തുടര്‍ നടപടികള്‍ക്കായി വാടാനപ്പിള്ളി സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. വാടാനപ്പിള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എസ്.എസ്. സച്ചിന്, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്. ഹരിദാസ്, സിവില്‍ എക്സൈസ് ഉദ്യോഗസ്ഥരായ ജെയ്സണ്‍ പി. ദേവസി, അനീഷ് പോള്‍, രാജേഷ്, രതീഷ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സിഗററ്റുകള്‍ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: