കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് ആയി ലിസ്റ്റിന് സ്റ്റീഫനെ തെരഞ്ഞെടുത്തു. സിയാദ് കോക്കര്‍ പദവി ഒഴിയുന്ന സാഹചര്യത്തിലാണ് ലിസ്റ്റിന് സ്റ്റീഫന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത്. എതിരില്ലാതെ ലിസ്റ്റിന് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
പ്രസിഡന്റ് സ്ഥാനത്തുവരുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ലിസ്റ്റിന്. കൂടാതെ എവര്‍ഷൈന്‍ മണി സെക്രട്ടറിയായും മുരളി മൂവീസ് ഉടമ വി.പി. മാധവന് നായര്‍ ട്രഷറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിയാദ് കോക്കര്‍ കഴിഞ്ഞ അഞ്ച് തവണയായി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ-വിതരണ കമ്പനി ഉടമയാണ് ലിസ്റ്റിന് സ്റ്റീഫന്‍. 2011 ല്‍ ‘ട്രാഫിക്’ എന്ന സിനിമ നിര്‍മിച്ചാണ് ലിസ്റ്റിന് നിര്‍മാണ രംഗത്തെത്തുന്നത്. തുടര്‍ന്ന് ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര് യു തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര നിര്‍മാണക്കമ്പനികളിലൊന്നായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: