Categories: India

മെട്രോയില്‍ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി; യുവാക്കളോട് കുശലം ചോദിച്ച് ദല്‍ഹി സര്‍വകലാശാലയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണത്തില്‍ ഹന്‍സ്രാജ് കോളേജ്, ഡോ. ഭീം റാവു അംബേദ്കര്‍ കോളേജ്, സക്കീര്‍ ഹുസൈന്‍ ഡല്‍ഹി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കും.

Published by

ന്യൂദല്‍ഹി: സ്മാര്‍ട്ട് കാര്‍ഡുമായി സാധാരണ യാത്രക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയില്‍ മെട്രോയില്‍. ദല്‍ഹി സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹി മെട്രോയില്‍ യാത്ര ചെയ്തത്. യുവാക്കളായ സഹയാത്രികരുമായി കുശലം ചോദിച്ചും സന്തോഷം പങ്കിട്ടുമായിരുന്നു യാത്ര.  യാത്രയുടെ ഫോട്ടോകളും പ്രധാനമന്ത്രി പങ്കുവച്ചു.

മെട്രോയിലേക്ക് പ്രവേശിക്കാന്‍ പ്രധാനമന്ത്രി മോദി സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവീഡിയോയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ പങ്കിട്ടു. സമയപൂര്‍ ബദ്ലി സ്റ്റേഷനിലേക്ക് പോകുന്ന മഞ്ഞ ലൈന്‍ മെട്രോ ട്രെയിനിലായിരുന്നു മോദിയുടെ യാത്രി. വിശ്വവിദ്യാലയ മെട്രോ സ്റ്റേഷന്‍ ആ റൂട്ടിലെ ഒരു മിഡ്വേ സ്റ്റേഷനാണ് ദല്‍ഹി സര്‍വകലാശാലയില്‍ എത്താനുള്ള ഏറ്റവും അടുത്തുള്ള സ്റ്റേഷനാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന സര്‍വ്വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണത്തില്‍ ഹന്‍സ്രാജ് കോളേജ്, ഡോ. ഭീം റാവു അംബേദ്കര്‍ കോളേജ്, സക്കീര്‍ ഹുസൈന്‍ ഡല്‍ഹി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by