ചെന്നൈ: ചിദംബരത്തിലെ നടരാജക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിക്കാന്‍ ഭക്തരെ സഹായിക്കുന്നതിനായി പൊലീസ് പടയെ അയച്ച് ഡിഎംകെ സര്‍ക്കാര്‍. അവിടെ ഭക്തര്‍ കയറാന്‍ പാടില്ലാത്ത വിശുദ്ധ വേദിയില്‍ (കനകസഭാ മേടൈ) ഭക്തരെ കയറ്റാനും പൊലീസ് സഹായിച്ചു.
എന്താണ് കനകസഭാ മേടൈ? അവിടെ സംഭവിച്ച ആചാരലംഘനം എന്ത്?
ഇതിനെ എതിര്‍ത്ത ക്ഷേത്രത്തിലെ അധികാരമുള്ള ദീക്ഷിതര്‍മാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ആനി തിരുമഞ്ജനം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവക്കാലത്തെ മൂന്ന് ദിവസമാണ് ഭക്തര്‍ക്ക് വിശുദ്ധ വേദിയില്‍ കയറുന്നതിന് വിലക്ക് കല്പിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങിനെ ഭക്തരെ വിലക്കുന്നതായ ബോര്‍ഡും നീക്കി. പൊലീസ് സഹായത്തോടെ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ചുമതലയുള്ള ഹിന്ദി റിലിജ്യസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപാര്‍ട് മെന്റ് (എച്ച്ആര്‍ ആന്റ് സിഇ) ഉദ്യോഗസ്ഥരാണ് ഈ ബോര്‍ഡ് മാറ്റിയത്. ദീക്ഷിതര്മാരുടെയും അവരെ പിന്തുണയ്ക്കുന്നവരില്‍ നിന്നും എതിര്‍പ്പുണ്ടായെങ്കിലും പൊലീസ് അവരെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു.ക്ഷേത്രവിശ്വാസങ്ങളും ആചാരങ്ങളും തകര്‍ത്ത് ഭക്തര്‍ കനകസഭാ മേടൈയില്‍ തള്ളിക്കയറി പ്രാര്‍ത്ഥിച്ചു. എച്ച് ആര് ആന്റ് സിഇ ഉദ്യോഗസ്ഥരും കനകസഭാ മേടൈയില്‍ കയറി ശിവനെ പ്രാര്‍ത്ഥിച്ചു. കനകസഭാ മേടൈ എന്നത് സ്വര്‍ണ്ണത്തിന്റെ കോടതി വേദി എന്നാണ് അര്‍ത്ഥം. ശിവന് നടരാജ നൃത്തം ചവിട്ടുന്ന വേദിയാണ് സ്വര്‍ണ്ണത്തില്‍ പണിത ഈ വേദി. അവിടെ ദീക്ഷിതര്ക്കല്ലാതെ സാധാരണ ഭക്തര്‍ക്ക് കയറാന്‍ ക്ഷേത്രാചാരപ്രകാരം അനുവാദമില്ല.അതാണ് ലംഘിക്കപ്പെട്ടത്.
ക്ഷേത്രട്രസ്റ്റികളായ പൂജാരിമാര്‍ കൂടിയായ ദീക്ഷിതര്‍മാര്‍ അറസ്റ്റില്‍
ബോര്‍ഡ് നീക്കാനുള്ള എച്ച് ആര് ആന്റ് സിഇ ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞുവെന്ന് ആരോപിച്ച് ഉദ്യോഗസ്ഥയായ ശരണ്യ നല്കിയ പരാതിയില്‍ 11 പൊതു ദീക്ഷിതന്മാര്ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. എന്നാല്‍ പൊലീസ് അനധികൃതമായി ക്ഷേത്രത്തിന്റെ അധികാരികളായ ദീക്ഷിതന്മാരെ തള്ളി നീക്കുകയായിരുന്നു എന്ന് പറയുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചിദംബരം ശിവക്ഷേത്രം പിടിച്ചെടുക്കാന്‍ സര്‍ക്കാരും എച്ച് ആര് ആന്റ് സിഇ വകുപ്പും ശ്രമിച്ചുവരികയാണെന്ന് ദീക്ഷിതന്മാര്‍ ആരോപിക്കുന്നു.
ചിദംബരം ക്ഷേത്രത്തെ വൈകാതെ എച്ച് ആര് ആന്റ് സിഇ വകുപ്പിന്റെ കീഴിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എച്ച് ആര് ആന്റ് സിഇ വകുപ്പിന്റെ മന്ത്രി പി.കെ. ശേകര്‍ ബാബു പറഞ്ഞു. ദീക്ഷിതര്‍മാര്‍ ക്ഷേത്രത്തിന്റെ അധികാരകേന്ദ്രം പോലെ പ്രവര്‍ത്തിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നും ശേകര്‍ ബാബു അഭിപ്രായപ്പെട്ടു. ചിദംബരം ക്ഷേത്രത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ആരാണ് ദീക്ഷിതര്‍മാര്‍?
വേദ ശൈവ ബ്രാഹ്മണരാണ് ചിദംബരത്തിലെ ദീക്ഷിതര്‍മാര്‍. ചിദംബരത്തിലെ നടരാജ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റികള്‍ കൂടിയാണ് ഈ ദീക്ഷിതര്‍മാര്‍. നൂറ്റാണ്ടുകളായി ഇവരാണ് ചിദംബരം നടരാജക്ഷേത്രം ഭരിച്ചുപോരുന്നത്. അതാണ് ഇപ്പോള്‍ തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രകാര്യങ്ങള്‍ നിയന്ത്രിക്കുന്ന എച്ച് ആര് ആന്റ് സിഇ വകുപ്പ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: