പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ.എം. എസ് .സുനില്‍ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളില്‍ കഴിയുന്ന നിരാലമ്പര്‍ക്ക് പണിത് നല്കുന്ന 288 – മത്തെ സ്നേഹഭവനം കോന്നി, ളാക്കൂര്‍ മൂലപ്പറമ്പ് ആനക്കല്ലിന് മുകളില്‍ വിധവയായ രജനിക്കും കുടുംബത്തിനും ആയി വിദേശ മലയാളിയായ ജയ്സണ്‍ മാത്യുവിന്റെ സഹായത്താല്‍ നിര്‍മ്മിച്ചു നല്കി വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും ജയ്സന്റെ സഹോദരി ജെസ്സി ടോമും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. നവനീതും ചേര്‍ന്ന് നിര്‍വഹിച്ചു .
കുറെ നാളുകള്‍ക്കു മുമ്പ് രജനിയുടെ ഭര്‍ത്താവ് മരിക്കുകയും ഭര്‍ത്താവിന്റെ വീട്ടില്‍ സുരക്ഷിതത്വമില്ലാതെ വന്ന സാഹചര്യത്തില്‍ അച്ഛന് നാരായണന് രജനിയെയും മൂന്ന് കുട്ടികളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയും ഇവര്‍ക്കായി ഏഴ് സെന്റ് സ്ഥലം നല്‍കുകയും അതില്‍ രജനിയും മൂന്ന് കുട്ടികളും അച്ഛനും അമ്മയുമായി സുരക്ഷിതമല്ലാത്ത കുടിലില്‍ കഴിയുകയുമായിരുന്നു. നാരായണന് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കും നിത്യ ചിലവിനുമായി ഏറെ ബുദ്ധിമുട്ടിയിരുന്ന ഇവരുടെ ദയനീയ സ്ഥിതി നേരില്‍ കണ്ട് മനസ്സിലാക്കിയാല്‍ ടീച്ചര്‍ ഇവര്‍ക്കായി 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിതു നല്‍കുകയായിരുന്നു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രാജീ.സി .ബാബു., പ്രോജക്ട് കോഡിനേറ്റര്‍ കെ .പി .ജയലാല്‍,ടോം പയ്യമ്പള്ളി,മുന്‍ വാര്‍ഡ് മെമ്പര്‍ പ്രകാശ് കുമാര്‍,പി. ആര് .പ്രഭ ,കോന്നിയൂര്‍ ദിനേശ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: