ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ തമിഴ്നാട് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി.ഗവര്‍ണര്‍ ആര് എന്‍ രവിയാണ് നടപടിയെടുത്തത്.
ജൂണ്‍ 14 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബാലാജി ജൂലൈ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 2014ല്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി നല്കാന് പണം വാങ്ങിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത ത്. ജയലളിത മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെയാണ് സെന്തില്‍ ബാലാജി കോഴ വാങ്ങിയതായി ആരോപണമുളളത്. ജയലളിതയുടെ മരണ ശേഷം സെന്തില്‍ ബാലാജി 2018ല്‍ ഡിഎംകെയില്‍ ചേര്‍ന്നു.
ജൂണ്‍ 21ന് അറസ്റ്റിലായ സെന്തില്‍ ബാലാജിക്ക് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. അറസ്റ്റിലായതിനെ തുടര്‍ന്ന് വകുപ്പില്ലാത്ത മന്ത്രിയായി ബാലാജിയെ മുഖ്യമന്ത്രി സ്റ്റാലിന് മന്ത്രിസഭയില്‍ നിലനിര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: