അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 15ന് നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിന് ഹോട്ടല്‍ മുറികള്‍ക്ക് തീവില. ഒരു രാത്രിയ്‌ക്ക് 50,000 രൂപ വരെയാണ് ഈടാക്കുന്നത്.
ഒക്ടോബര്‍ 14 മുതല്‍ 16 വരെ മുറികള്‍ ബുക്ക് ചെയ്ത് കഴിഞ്ഞതായി താജ് ഗ്രൂപ്പ് ഹോട്ടലുകള്‍ നടത്തുന്ന സങ്കല്‍പ് ഗ്രൂപ്പ് വിപി അതുല്‍ ബുദ്ധരാജ പറയുന്നു. ഇന്ത്യയില്‍ നടക്കുന്ന 2023ലെ ഐസിസി ലോകകപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന മത്സരമാണ് ഇന്ത്യാ-പാക് യുദ്ധം.
ഈ മത്സരം കാണാന്‍ അതിവേഗമാണ് ഹോട്ടല്‍ മുറികള്‍ വിറ്റഴിയുന്നത്. ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സാധാരണ നിലവാരത്തിലുള്ള മുറി വിറ്റുപോയത് ഒരു രാത്രിയ്‌ക്ക് 50,000 രൂപ തോതിലാണ്. മറ്റ് സമയങ്ങളില്‍ വെറും 6,500 രൂപ മതുല്‍ 10,500 രൂപ വാടകയ്‌ക്ക് വിറ്റുപോകുന്ന മറിയാണ് ഇത്.
വിവിഐപികള്‍, അന്താരാഷ്‌ട്ര ക്രിക്കറ്റ് ആരാധകര്‍, സ്പോണ്‍സര്‍മാര്‍ തുടങ്ങിയവരാണ് മത്സരത്തിന് മൂന്നര മാസം മുന്‍പേ മുറികള്‍ ബുക്ക് ചെയ്യാന്‍ തുടങ്ങിയതെന്ന് ഐടിസി നര്‍മ്മദ ജനറല്‍ മാനേജര്‍ കീനന്‍ മകന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: