ന്യൂദല്‍ഹി: തമിഴ്നാട്ടിലെ വനഭാഗത്തുള്ള അരിക്കൊമ്പനെ ഇനിയും മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈ 6ന് സുപ്രീംകോടതി പരിഗണിക്കും.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ആനകള്‍ ശക്തരാണെന്നും അത്രയും നാള് ഒന്നും സംഭവിക്കില്ലെന്നും ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, പി.കെ. മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വാക്കിങ് ഐ ഫൗണ്ടേഷന് ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: