തിരുവനന്തപുരം: നഗരത്തിലെ പ്രശസ്തമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70വയസായിരുന്നു.
ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു ആനയ്ക്ക്.രണ്ട് മാസം മുന്‍പ് കിടന്ന സ്ഥലത്ത് നിന്നു എഴുന്നേല്‍ക്കാനാകാതെ വന്നപ്പോള്‍ ക്രയെിന് എത്തിച്ചാണ് ആനയെ ഉയര്‍ത്തിയത്. അതിന് ശേഷം ചികിത്സയിലായിരുന്നു.
ആനയെ നടക്കിരുത്തിയത് 46 വര്‍ഷം മുന്‍പാണ്. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനയായി.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കാള നന്തികേശനും അടുത്തിടെയാണ് മണ്മറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: