ഇസ്ലാമബാദ് : ഏകദിന ലോകകപ്പിന്റെ വേദി സംബന്ധിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് തുടര്‍ച്ചയായി എതിര്‍പ്പ് അറിയിക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി പാക് ഇതിഹാസ താരം വസീം അക്രം. ലോകകപ്പ് വേദികളായ ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയം, അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലും കളിക്കില്ലെന്ന പിസിബി നിലപാടിനെതിരെയായിരുന്നു വസീം അക്രത്തിന്റെ ഈ നിലപാട്.
നമുക്ക് എന്തെങ്കിലും ഈഗോയുണ്ടെങ്കില്‍ അത് സംസാരിച്ച് തീര്‍ക്കണം. സംസാരിച്ചശേഷം വീണ്ടും മുന്നോട്ടുപോവുക. പുതിയ പദ്ധതികള്‍ തയ്യാറാക്കുക. നമുക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് വിശ്വസിക്കേണ്ടത്. പദ്ധതിയിടുന്നതിന് അനുസരിച്ച് അത് തീര്‍പ്പാക്കാനും ശ്രമിക്കുക. പറ്റുന്നില്ലെങ്കില്‍ ഇത്തരത്തിലുള്ള വിലകുറഞ്ഞ കാരണങ്ങള്‍ പറയാതിരിക്കുക. ഇതൊക്കെ ചിരിക്കാനുള്ള കാരണം മാത്രമെ ആവുന്നുള്ളൂ. നമ്മുടെ രാജ്യത്തോട് സ്നേഹം കാണിക്കൂ. അവര്‍ അവരുടെ രാജ്യത്തോട് കാണിക്കുന്നു. അത്ര മാത്രം കണ്ടാല്‍ മതിയെന്നും അക്രം പറഞ്ഞു. പിസിബിയുടെ പ്രസ്താവനയ്ക്കെതിരെ ഷാഹിദ് അഫ്രിഡിയും രംഗത്ത് എത്തിയിട്ടുണ്ട്.
ഒക്ടോബര്‍ ആറിന് ഹൈദരാബാദിലാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരമുള്ളത്. അവരുടെ രണ്ടാം മത്സരവും ഹൈദരാബാദിലാണ്. 12ന് യോഗ്യത നേടിയെത്തുന്ന രണ്ടാം ടീമിനെയാണ് പാകിസ്ഥാന് നേരിടുക. 15ന് ഇന്ത്യയ്ക്കെതിരെ അഹമ്മദാബാദില്‍ മൂന്നാം മത്സരം. പിന്നാലെ ബെംഗളൂരുവില്‍ 20ന് ഓസ്ട്രേലിയയെ നേരിടും. 23ന് ചെന്നൈയില്‍ പാക്- അഫ്ഗാനിസ്ഥാന് മത്സരം. 27ന് ഇതേവേദിയില്‍ ദക്ഷിണാഫ്രിക്കയേയും പാക്കിസ്ഥാന് നേരിടും. 31ന് ബംഗ്ലാദേശുമായി കൊല്‍ക്കത്തയില്‍ അടുത്ത മത്സരം. പിന്നീട് ബെംഗളൂരുവില്‍ തിരിച്ചെത്തുന്ന പാക്കിസ്ഥാന് നവംബര്‍ നാലിന് ന്യൂസിലാന്‍ഡിനെ നേരിടും. 12ന് കൊല്‍ക്കത്തയില്‍ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനേയും പാക്കിസ്ഥാന് നേരിടും.
സ്പിന്നിനെ പിന്തുണയ്ക്കുന്നതാണ് ചെന്നൈ ചിദംബരം സ്റ്റേഡിയം. ഇത് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് മാറ്റണമെന്നായിരുന്നു പാക്കിസ്ഥാന്റെ ആവശ്യം. ശേഷം അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലും കളിക്കില്ലെന്ന് പിസിബി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: