ന്യൂദല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തില്‍ നിന്ന് വ്യതിചലിക്കുന്നതുവരെ പാകിസ്ഥാനുമായി സാധാരണ ബന്ധം സാധ്യമല്ലെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തീവ്രവാദത്തെ അടിസ്ഥാനമാക്കാന്‍ ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാനഡയുമായുള്ള രാജ്യത്തിന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കവെ, വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അവരെ നയിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ദേശീയ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ ഉണ്ടായാല്‍ പ്രതികരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം എല്ലാ പ്രക്ഷുബ്ധതകള്‍ക്കിടയിലും സുസ്ഥിരമായി നിലനില്‍ക്കുകയാണെന്ന് മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ച് സംസാരിച്ച ഡോ. ജയശങ്കര്‍, ഫലപ്രദമായ സന്ദര്‍ശനമാണിതെന്ന് വിശേഷിപ്പിച്ചു. ചൈനയുമായുള്ള രാജ്യത്തിന്റെ ബന്ധം സുഖകരമല്ലെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തിയിലെ അവസ്ഥയാണ് ബന്ധത്തിന്റെ അവസ്ഥ നിര്‍ണയിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: