വാളയാര്‍: ജില്ലയില്‍ പനിജന്യ രോഗങ്ങള്‍ പടരുമ്പോഴും അതിര്‍ത്തി മേഖലയിലുള്ളവര്‍ക്ക് ദുരിതകാലമാണ്. വാളയാര്‍ ആനയപ്പന്ചള്ളക്കാര്ക്ക് അസുഖം വന്നാല്‍ ചികിത്സക്കാശ്രയം ദൂരത്തുള്ള സ്വകാര്യ ആശുപത്രികളാണ്.
നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ആനയപ്പന്ചള്ളയിലെ ആരോഗ്യകേന്ദ്രം നോക്കുകുത്തിയാവുന്നു. ഇത് തുറക്കാത്തതുമൂലം സാധരണക്കാര്‍ക്ക് വാളയാറിലെ സ്വകാര്യ ആശുപത്രിയെയോ നഗരത്തിലെ ആശുപത്രികളെയോ ആശ്രയിക്കണം.
പുതുശ്ശേരി പഞ്ചായത്തിലെ 6 മുതല്‍ 12 വരെയുള്ള വാര്‍ഡുകളില്‍പ്പെട്ട പ്രദേശമാണ്. ഇപ്പോള്‍ അസുഖബാധിതകര്‍ക്ക് 10 കിലോ മീറ്ററിലധികം യാത്ര ചെയ്ത് കഞ്ചിക്കോടെത്തണം. സാധാണക്കാരും നിര്‍ദ്ധനരുമായ നൂറിലധികം കുടുംബങ്ങളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഇവിടെ ഒരു ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കണമെന്ന് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു. സെന്ററിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ ഏറെ പ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വന്നതോടെ നിര്‍മാണം പാതിവഴിയിലായി. പിന്നീടാണ് നിര്‍മാണം പൂര്‍ത്തിയായത്. പിന്നീടാണ് നിര്‍മാണം പൂര്‍ത്തിയായത്. എന്നാല്‍ പ്രവര്‍ത്തനസജ്ജമാകാത്തതാണ് ഇവിടുത്തുകാരെ ആശാങ്കാകുലരാക്കുന്നത്.
കഞ്ചിക്കോട് ഇഎസ്ഐ ആശുപത്രി ഇല്ലാത്തതും വാളയാര്‍ മേഖലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്ലാത്തതിനാലും അത്യാഹിത ഘട്ടങ്ങളില്‍ ചികിത്സക്കായി പാലക്കാടെത്തേണ്ട സ്ഥിതിയാണ്. പണി പൂര്‍ത്തിയായ ആരോഗ്യകേന്ദ്രം ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: