പെരിന്തല്‍മണ്ണ(മലപ്പുറം): ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം മരവിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് സി. ഉണ്ണിക്കൃഷ്ണന് ഉണ്ണിത്താന് ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം അങ്ങാടിപ്പുറം തളി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താത്ക്കാലിക ക്ഷേത്ര ജീവനക്കാരെ സ്ഥിരപ്പെടുത്തണം. ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് എല്ലാ മാസവും കൃത്യമായി ശമ്പളം നല്കാന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് പാട്ടം കൃഷ്ണന് നമ്പൂതിരി അധ്യക്ഷനായി.
സ്വാഗത സംഘം ചെയര്മാന് എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്, ജനറല്‍ കണ്‍വീനര്‍ ഗിരി അങ്ങാടിപ്പുറം, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി. മുരളിധരന്, സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുധാകരന്, വര്‍ക്കിങ് പ്രസിഡന്റ് വി. തങ്കമോഹനന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സതിഷ് കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡന്റായി പാട്ടം കൃഷ്ണന് നമ്പൂതിരിയേയും വര്‍ക്കിങ് പ്രസിഡന്റായി തങ്കന് മോഹനനേയും ജനറല്‍ സെക്രട്ടറിയായി കെ. സുധാകരനേയും തെരഞ്ഞെടുത്തു.
രാധാകൃഷ്ണന് ഉണ്ണികുളം, എം.ഇ. ഉണ്ണികൃഷ്ണന് നമ്പൂതിരി, എം.കെ. കേശവന് നമ്പൂതിരി, വാസുദേവന്‍ നമ്പൂതിരി, ഉണ്ണിക്കൃഷ്ണന് (വൈസ് പ്രസിഡന്റുമാര്‍), രാഹുല്‍, സുബ്രഹ്മണ്യന് തളി, ശ്രീകുമാര്‍ ഹരിക്കാട്, പി. ഗിരി അങ്ങാടിപ്പുറം, ബി. ശശികുമാര്‍ പാലക്കാട്, മഹേഷ് പാലക്കാട് (ജോയിന്റ് സെക്രട്ടറിമാര്‍), ജഗത് (ഖജാന്‍ജി) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: