ലണ്ടന്‍: ചെല്‍സിയുടെ മധ്യനിരയിലെ സൂപ്പര്‍താരം ക്രൊയേഷ്യയുടെ മാറ്റെയോ കൊവാസിച്ച് മാഞ്ചസ്റ്റര്‍ സിറ്റിയില്‍. താരവുമായി കരാര്‍ ഒപ്പുവെച്ച കാര്യം നിലവിലെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെല്‍സിക്ക് 25 മില്യണ്‍ ട്രാന്‍സ്ഫര്‍ തുകയായും പിന്നെ 6 മില്യണോളം ആഡ് ഓണ്‍ ആയും സിറ്റി നല്‍കും.
സിറ്റിയില്‍ ചേരുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മാനേജര്‍ പെപ് ഗാര്‍ഡിയോളയുടെ മാര്‍ഗനിര്‍ദേശപ്രകാരം തനിക്ക് തന്റെ കരിയര്‍ വികസിപ്പിക്കാനാകുമെന്നും കൊവാസിച് പറഞ്ഞു.
29 വയസ്സുള്ള കൊവാസിച്ച് ചെല്‍സിയില്‍ അഞ്ച് സീസണുകളിലായി ആകെ 221 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, ഫിഫ ക്ലബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവ നേടി. കൂടാതെ 2019/20 ലെ ക്ലബ്ബിന്റെ പ്ലെയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും നേടി.
ക്രൊയേഷ്യക്കായി ഇതുവരെ 95 മത്സരങ്ങള്‍ കളിച്ചിട്ടുള്ള അദ്ദേഹം 2018 ലോകകപ്പ് ഫൈനലിലെത്തുകയും കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്ത ടീമില്‍ അംഗമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: