തൃശൂര്‍: വിദ്യാഭ്യാസ വിദഗ്ധനും എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ പി. ചിത്രന് നമ്പൂതിരിപ്പാടിന് നാടിന്റെ അന്ത്യാഞ്ജലി. ചെമ്പുക്കാവിലെ വീട്ടിലും തുടര്‍ന്ന് സാഹിത്യ അക്കാദമി ഹാളിലും നടന്ന പൊതുദര്ശനത്തില് സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഡോ. ആര്. ബിന്ദു അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചക്ക് 12 മണിയോടെ സാഹിത്യ അക്കാദമി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന് അന്ത്യോപചാരം അര്‍പ്പിച്ചു. മന്ത്രി കെ. രാധാകൃഷ്ണന്, എംഎല്‍എമാരായ സേവ്യര്‍ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രന്, കെ.കെ. രാമചന്ദ്രന്, തൃശൂര്‍ കോര്പറേഷന് മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ജില്ലാ കളക്ടര്‍ വി.ആര്. കൃഷ്ണതേജ, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്, കലാമണ്ഡലം ഗോപി തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിന് ശേഷം സാഹിത്യ അക്കാദമിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി. തുടര്‍ന്ന് പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്കാരം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: