തിരുനെല്‍വേലി: ഡിഎംകെയുടെ ശക്തികേന്ദ്രമായ പള്ളിയില്‍ തന്നെ ആക്രമണം നടത്തി ഒരു മുതിര്‍ന്ന വികാരിയെ പരിക്കേല്പിച്ച കേസില്‍ ഡിഎംകെ എംപി ജ്ഞാന തിരവിയത്തിനെതിരെ കേസെടുത്ത് തിരുനെല്‍വേലി പൊലീസ്. മന്ത്രിമാരുടെ അഴിമതിയുടെയും അതിനെ തുടര്‍ന്നുള്ള ഇഡി റെയ്ഡുകളുടെയും തലവേദനയില്‍ കഴിയുന്ന മുഖ്യമന്ത്രി സ്റ്റാലിന് പള്ളിയുമായുള്ള ബന്ധത്തില്‍ കല്ലുകടിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയ ഡിഎംകെ എംപി ജ്ഞാന തിരവിയം പുതിയ ഭാരമായിരിക്കുകയാണ്.
പള്ളി വികാരിയെ ആക്രമിച്ച് പരിക്കേല്പിച്ച കേസില്‍, പള്ളി അധികൃതരുടെ പരാതിയില്‍ ഡിഎംകെ എംപി ജ്ഞാന തിരവിയത്തിനെതിരെ തിരുനെല്‍വേലി പൊലീസ് കേസെടുത്തു. തല്ക്കാലം പ്രശ്നത്തില്‍ നിന്നും തലയൂരാന്‍ , അക്രമസംഭവത്തില്‍ എംപിയോട് വിശദീകരണം തേടി നോട്ടീസയച്ചിരിക്കുകയാണ് ഡിഎംകെ ട്രഷററും മന്ത്രിയുമായ ദുരൈമുരുഗന്
സിഎസ് ഐ (ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ) സഭയുടെ തിരുനെല്‍വേലി രൂപതയിലെ ചുമതലകളില്‍ നിന്നും ഡിഎംകെ എംപി ജ്ഞാന തിരവിയത്തെ ഒഴിവാക്കിയതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഹോളി യുവന ഭവന് സ്കൂളില്‍ നിന്നുള്ള ട്രഷറി പദവിയില്‍ നിന്നും എംപിയായ ജ്ഞാന തിരവിയത്തെ പള്ളിയധികൃതര്‍ ഒഴിവാക്കിയിരുന്നു. ഒരു മുന്നറിയിപ്പുമില്ലാതെ സര്‍ക്കാര്‍ അഭിഭാഷകനായ അരുള്‍ മാണിക്യത്തെ പകരം നിയമിച്ചതും ഡിഎംകെ എംപിയെ പ്രകോപിപ്പിച്ചിരുന്നു.
ഇക്കാര്യം ചോദ്യം ചെയ്യാന്‍ എംപി ജ്ഞാന തിരവിയവും ഇദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികളും ഹോളി യോവാന ഭവന് സ്കൂളില്‍ എത്തി. ഇതിനിടയില്‍ എംപിയുടെ അനുയായികളും പുതിയ സ്കൂള്‍ ഭാരവാഹികളും തമ്മില്‍ കയ്യാങ്കളിയായി.
എംപി ജ്ഞാന തിരവിയവും അനുയായികളും തിരുനെല്‍വേലി പാളയം കോട്ടയിലെ തിരുമണ്ഡലത്തിലെ സിഎസ് ഐ ഓഫീസിന്റെ ചില മുറികള്‍ അടച്ചുപൂട്ടി. ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയ ഗോഡ് ഫ്രെ നോബിള്‍ എന്ന സീനിയര്‍ പുരോഹിതനെ എംപിയുടെ അനുയായികള്‍ ഓടിച്ചിട്ട് തല്ലുകയായിരുന്നു. എംപിയും അനുയായികളും അടച്ചിട്ട മുറികള്‍ തുറന്നുകൊടുക്കണമെന്ന് ശക്തമായി പുരോഹിതന് ഗോഡ് ഫ്രെ നോബിള്‍ ആവശ്യപ്പെട്ടതാണ് പ്രശ്നമായത്. എംപിയുടെ അനുയായികളായ 200 ഓളം പേരാണ് ഒന്നടങ്കം പുരോഹിതനെതിരെ ആക്രമണം നടത്തിയത്. അക്രമികളില്‍ നിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പുരോഹിതനെ അനുയായികള്‍ തല്ലി. പുരോഹിതനും അനുയായികളും തിരുനെല്‍വേലി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതോടെയാണ് എംപി ജ്ഞാന തിരവിയത്തിനെതിരെ കേസെടുത്തത്.
വൈകാതെ നിയമം കയ്യിലെടുത്തുകൊണ്ടുള്ള പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് ഡിഎംകെയും എംപിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: