തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി തമിഴ് വിഭാഗം പ്രൊഫസർ ഡോ: ടി വിജയലക്ഷ്മി എഡിറ്റ് ചെയ്ത് 1600 പുറങ്ങളുള്ള 40000 ഹെഡ് വേർഡ്സ് അടങ്ങിയ തമിഴ് മലയാളം ഡിക്ഷ്ണറി കേരള ഗവർണർ പ്രകാശനം ചെയ്തു. തമിഴ് മലയാളം ഭാഷകളിൽ ആദ്യത്തെ തമിഴ് മലയാളം നിഘണ്ടു എന്നൊരു പ്രത്യേകത കൂടി ഈ നിഘണ്ടുവിനുണ്ട്.
കേരള സർവകലാശാലയുടെ ധനസഹായമായി 11 ലക്ഷം രൂപ മുടക്കിയാണ് നിഘണ്ടു വിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. എട്ടുവർഷത്തെ ചുരുങ്ങിയ കാലയളവുകൊണ്ട് നിഘണ്ടു പൂർത്തിയാക്കാൻ കഴിഞ്ഞത് തികച്ചും അഭിനന്ദനാർഹമാണെന്ന് ഗവർണർ പറഞ്ഞു. ബൃഹത്തായ ഒരു നിഘണ്ടു നിർമ്മിക്കാൻ ആവശ്യമായ പരിചയസമ്പന്നരായ ജീവനക്കാരോ സംശോധകരോ ഇല്ലാതെ അക്കാദമിക ജോലികൾക്കിടയിൽ നിഘണ്ടു പൂർത്തീകരിക്കാൻ കഴിഞ്ഞത് അഭിനന്ദനാ ർഹമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.രാജ്ഭവനിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഘണ്ടു വിന്റെ ആദ്യപ്രതി കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ:മോഹനൻ കുന്നുമ്മലിന് നൽകി പ്രകാശനം ചെയ്തു. പ്രസ്തുത ചടങ്ങിൽ പ്രൊഫ:അച്ചുത് ശങ്കർ എസ് നായർ, സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, ജി ആർ ശ്യാം കുമാർ, ശിവരഞ്ജിനി,ഭാരതി രാജ എന്നിവർ പങ്കെടുത്തു.
പ്രധാനമന്ത്രി അമേരിക്കയിൽ വെച്ച് പ്രഖ്യാപിച്ച Houston University തമിഴ് ചെയറിലേക്ക് ഇന്ത്യ ഗവൺമെൻറ് ഈ നിഘണ്ടു നിർമ്മിച്ച ഡോ:ടി വിജയലക്ഷ്മിയെയാണ് ആദ്യത്തെ വിസിറ്റിംഗ് പ്രൊഫസറായി തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: