ഗജിനിയിലെ കല്‍പ്പന ഷെട്ടിയുടെ വേഷത്തിലൂടെ പ്രശസ്തയായ മലയാളി നടി അസിന് ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്ത നിഷേധിച്ചു. താന്‍ ഇപ്പോള്‍ രാഹുലിനൊപ്പം വേനല്‍ക്കാല അവധി ദിവസങ്ങള്‍ ആസ്വദിക്കുകയാണെന്ന് ബുധനാഴ്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അസിന് പറഞ്ഞു.
സാങ്കല്‍പ്പികവും തീര്‍ത്തും അടിസ്ഥാനരഹിതവുമായ വാര്‍ത്തയാണ് തന്റെ വിവാഹമോചനത്തെ കുറിച്ച് പ്രചരിക്കുന്നതെന്ന് അസിന് പറയുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം പ്രഭാത ഭക്ഷണം കഴിക്കുകയാണെന്നും ചിരിയുടെ ഇമോജി ഇട്ടു കൊണ്ട് അസിന് പ്രതികരിച്ചു.
ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് രാഹുലുമൊത്തുള്ള ഒന്നൊഴികെയുള്ള എല്ലാ ചിത്രങ്ങളും അസിന് ഡിലീറ്റ് ചെയ്തതിന് പിന്നാലെയാണ് അഭ്യൂഹങ്ങള്‍ തുടങ്ങിയത്. സാമൂഹ്യ മാധ്യമ പ്രൊഫൈലില്‍ നിന്ന് വിവാഹ ഫോട്ടോകളും അവര്‍ നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നാണ് അവസാന പോസ്റ്റ്. അത് 2022 ഒക്ടോബറിലാണ്.
ഭര്‍ത്താവിനൊപ്പമുള്ള ഒരു ഫോട്ടോ മാത്രമാണ് അസിന് ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിട്ടുളളത്. അന്തരിച്ച നടന് ഋഷി കപൂറിനോടുള്ള ആദരസൂചകമായാണ് പോസ്റ്റ്. ഋഷി കപൂര്‍ പങ്കെടുത്ത അസിന്റെയും രാഹുലിന്റെയും വിവാഹ സല്‍ക്കാരത്തില്‍ നിന്നുള്ളതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: