തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് ഇന്നും നാളെയും സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിയതായി കേരള, എം ജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോഗ്യസര്‍വകലാശാലകള്‍ അറിയിച്ചു.
കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ ഈ മാസം 30, ജൂലൈ 3, 5, 12 തിയതികളിലേക്ക് മാറ്റിയപ്പോള്‍ കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓഗസ്റ്റ് ഏഴ് തിയതികളിലേക്കും കാലടി, ആരോഗ്യ സര്‍വകലാശാലകളിലെ പരീക്ഷ ജൂലൈ മൂന്നിലേക്കുമാണ് മാറ്റിയത്. ജൂണ്‍ 29 ന് കാലിക്കറ്റ് സര്‍വകലാശാല നടത്താനിരുന്ന എല്‍എല്‍ബി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. സാങ്കേതിക സര്‍വകലാശാല മാറ്റിവച്ച പരീക്ഷകള്‍ ജൂണ്‍ 30, ജൂലൈ ഏഴ്, 11 തിയതികളില്‍ നടക്കും. എംജി, കൊച്ചി സര്‍വകലാശാലകള്‍ പുതിയ തിയതി പിന്നീട് അറിയിക്കും.
റേഷന്‍ കടകള്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ ഇന്ന് തുറന്നിട്ടുണ്ടെങ്കിലും നാളെ അവധിയാണ്. മാവേലി സ്റ്റോറുകള്‍ക്ക് ഇന്നും നാളെയും അവധി.
ബാങ്ക് അവധി
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അവധിക്കാല പട്ടിക അനുസരിച്ച് കേരളം, മഹാരാഷ്ട്ര, ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: