ഭോപ്പാല്‍: രാജ്യത്ത് ഇന്ന് മുസ്ലീം സമൂഹത്തെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ചൂഷണം ചെയ്യുന്നു. മുത്തലഖിന് അനുകൂലമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും പ്രീണന നയത്തിനും എതിരെ ആഞ്ഞടിച്ചാണ് അദേഹം ഇക്കാര്യം പറഞ്ഞത്.
മുത്തലാഖിനെ പിന്തുണയ്ക്കുന്നവര്‍ മുസ്ലീം സ്ത്രീകളോട് കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന്. മുത്തലാഖ് ഇസ്ലാമിന്റെ അനിവാര്യമായ തത്വമാണെങ്കില്‍, എന്തുകൊണ്ട് പാകിസ്ഥാനിലും ഇന്തോനേഷ്യയിലും ബംഗ്ലാദേശിലും അത് ഇല്ലെന്നും മോദി ചോദിച്ചു.
മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ ആരായാലും അതിനെ വാദിച്ചാലും ആ വോട്ട് ബാങ്ക് വിശപ്പുള്ളവര്‍ മുസ്ലീം പെണ്മക്കളോട് വലിയ അനീതിയാണ് കാണിക്കുന്നതെന്നും അദേഹം പറഞ്ഞു. രാജ്യത്തെ തകര്‍ക്കാന്‍ ചിലര്‍ പ്രീണന രാഷ്ട്രീയം ഉപയോഗിക്കുന്നു. ഇത്തരം രാഷ്ട്രീയത്തിന് ഇരയാകാതിരിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുസ്ലിം സഹോദരങ്ങളോട് ഇക്കാര്യം വിശദീകരിച്ച് അവരെ പഠിപ്പിക്കണം.
ജനസംഖ്യയുടെ 90 ശതമാനവും സുന്നി വിഭാഗക്കാരായ ഈജിപ്തില്‍ ഒരു ദിവസം മുമ്പ് ഞാന്‍ സന്ദര്‍ശിച്ചിരുന്നു. 80-90 വര്‍ഷം മുമ്പ് അവര്‍ മുത്തലാഖ് നിര്‍ത്തലാക്കിയിരുന്നു. ഇത് അനുവാര്യമായിരുന്നെങ്കില് 90 വര്‍ഷം മുമ്പ് അവര്‍ മുത്തലാഖ് എന്തിന് ഇല്ലാതാക്കി. ഇത് ഇസ്ലാമിന്റെ അനിവാര്യതയാണെങ്കില്‍ ഖത്തര്‍, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ എന്തിനാണ് ഇത് നിരോധിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭാരതീയ ജനതാ പാര്‍ട്ടി ബൂത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: