ന്യൂദല്‍ഹി : രാജ്യത്തെ 25 ഹൈക്കോടതികളിലായി എണ്ണൂറിലധികം ഇ-സേവാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കിയെന്ന് നിയമമന്ത്രാലയം. കോടതികളുടെ പൗര കേന്ദ്രീകൃത സേവനങ്ങളും കേസുമായി ബന്ധപ്പെട്ട വിവരങ്ങളും സൗകര്യപ്രദമായി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്.
ഇ സേവ കേന്ദ്രങ്ങള്‍ കോടതി സമുച്ചയങ്ങളിലെ പ്രവേശന കവാടത്തില്‍ തന്നെയുണ്ടാകും. വിവരങ്ങള്‍ ലഭ്യമാക്കുക മുതല്‍ ഇ-ഫയലിംഗ് വരെ ഏത് തരത്തിലുള്ള സഹായവും ആവശ്യമുള്ള അഭിഭാഷകര്‍ക്കും പൗരന്മാര്ക്കും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ഇ സേവാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുളളത്.
തുടക്കത്തില്‍ എല്ലാ ഹൈക്കോടതികളെയും ഒരു ജില്ലാ കോടതിയെയും ഉള്‍പ്പെടുത്തിയാണ് ഇ സേവാ കേന്ദ്രങ്ങള്‍ സ്ഥാപിച്ചത്. ഇത് എല്ലാ കോടതി സമുച്ചയങ്ങളെയും ഉള്‍ക്കൊള്ളുന്ന തരത്തില്‍ വിപുലീകരിക്കുകയാണെന്നും നിയമ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: