പത്തനംതിട്ട: പതിനാലുകാരിയും പട്ടികജാതി വിഭാഗത്തില്‍ പെട്ടതുമായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 48 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. തൃക്കൊടിത്താനം കിഴക്കേകുന്നില്‍ വീട്ടില്‍ നിന്നും പുറമറ്റം കരിങ്കുറ്റി മലയില്‍ താമസിക്കുന്ന കള്ളാട്ടില്‍ സനീഷ് എന്നു വിളിക്കുന്ന റിജോമോന്‍ ജോണ്‍ (31) നാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്. 48 വര്‍ഷം കഠിന തടവും ഒരു ലക്ഷത്തി എണ്‍പതിനായിരം രുപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ 30 മാസം അധിക കഠിന തടവിനുമാണ് ശിക്ഷവിധിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡ് 366 എന്ന വകുപ്പു പ്രകാരവും പോക്സോ ആക്ട് 5, 6 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 2020 മുതലാണ് കേസിനാസ്പദമായ സംഭവം.
വിവാഹിതനും 2 കുട്ടികളുടെ പിതാവുമായിരുന്ന പ്രതി ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭനത്തില്‍ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്കി വിവിധ സ്ഥലത്തു കൊണ്ടുപോയി ലൈഗിക പീഡനത്തിനിരയാക്കിയിരുന്നു. അയല്‍വാസിയും വിവാഹിതയുമായ ഒരു സ്ത്രീയുടെ ഫോണില്‍ നിന്നും പെണ്‍കുട്ടി ഇടയ്ക്കിടക്ക് പ്രതിയെ വിളിച്ചിരുന്നു. അത് മുതലാക്കി അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഒടുവില്‍ ആ സ്ത്രീയുമായി ഒളിച്ചോടുകയും ചെയ്തു. ഈ സംഭവത്തോടെ ചതിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പെണ്‍കുട്ടി വിവരം ബന്ധുക്കള്‍ വഴി പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പ്രോസിക്യൂട്ടര്‍ അഡ്വ:ജയ്സണ്‍ മാത്യൂസ് ഹാജരായ കേസില്‍ അന്തിമ വാദം പൂര്‍ത്തിയായ ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ രണ്ടാം ഭാര്യയോടും കുട്ടിയോടും ഒപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഷാഡോ പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.എസ്. വിനോദ് അന്വേഷണം നടത്തിയ കേസിന്റെ അന്തിമ ചാര്‍ജ് കോടതിയില്‍ സമര്‍പ്പിച്ചത് ഡി.വൈ.എസ് പി രാജപ്പന് റാവുത്തറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: