വാഷിംഗ്ടണ്‍: ഇന്ത്യ നമ്പര്‍ 1 സമ്പദ്ഘടനയായി മാറുമെന്ന് മുന്‍ സിസ്കോ സിഇഒ ജോണ്‍ ടി ചേംബേഴ്സ് . ഇപ്പോള്‍ ഇദ്ദേഹം ജെസി2 വെഞ്ചേഴ്സ് എന്ന കമ്പനിയുടെ സിഇഒ ആണ്.
വാഷിംഗ്ടണിലെ കെന്നഡി സെന്റര്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നടന്ന യോഗത്തില്‍ മോദിയും യുഎസ് പ്രതിരോധമന്ത്രി ആന്റണി ബ്ലിങ്കനും പങ്കെടുത്തിരുന്നു. അമേരിക്കന്‍ ഇന്ത്യക്കാരുടെ യോഗത്തിലായിരുന്നു ജോണ്‍ ടി. ചേംബേഴ്സിന്റെ ഈ വെളിപ്പെടുത്തല്‍.
ആഗോള സമ്പദ്ഘടനയുടെ ഏറ്റവും ഒയരങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റം താന്‍ മുന്കൂട്ടികാണുന്നതായും അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി മോദി ഒരുക്കിയിരിക്കുന്ന പദ്ധതികളും പ്ലാനുകളും അനുസരിച്ചാണ് ഇന്ത്യ ലോകത്തിലെ നമ്പര്‍ 1 സമ്പദ്ഘടനയായി മാറും. കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായിട്ടല്ല ഈ മാറ്റം. അദ്ദേഹം നേതൃത്വത്തില്‍ വന്ന കഴിഞ്ഞ ഒരു ദശകമായി ഈ മാറ്റമുണ്ട്. ” -അദ്ദേഹം പറഞ്ഞു.
“അമേരിക്കയിലുള്ള പലര്‍ക്കും ഇന്ത്യയെക്കുറിച്ചും പ്രധാനമന്ത്രി മോദിയെക്കുറിച്ചും നല്ല കാഴ്ചപ്പാടാണുള്ളത്. പക്ഷെ ഈ രാഷ്ട്രം എത്രത്തോളം മുന്നേറിയിട്ടുണ്ടെന്ന് ആര്‍ക്കും അറിയില്ല. മോദി ഭരിച്ച കഴിഞ്ഞ ഒരു ദശകത്തില്‍ ഉദ്യോഗസ്ഥഭരണത്തിന്റെ കാര്‍ക്കശ്യത്താല്‍ വേഗം നഷ്ടപ്പെട്ട, മറ്റുള്ളവരെ സാവധാനം പിന്തുടരുന്ന, മറ്റ് പുരോഗമന രാജ്യങ്ങളെപ്പോലെ സ്വപ്നം കാണാത്ത രാഷ്ട്രം എന്നതില്‍ നിന്നും ഇന്ത്യ മാറി. ലോകത്തിലെ 10ാമത്തെ സമ്പദ്ഘടനയില്‍ നിന്നും അഞ്ചാമത്തെ സമ്പദ്ഘടനയായി ഇന്ത്യ മാറി.” – അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും ജോണ്‍ ടി.ചേമ്പേഴ്സ് വാഴ്ത്തി. “മോദി ഒരു ആഗോള നേതാവാണ്. ആളുകളില്‍ പ്രതീക്ഷ പകരാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. ഭാവിയിലുള്ള കാര്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ വിശ്വാസം ഉണര്‍ത്താനുള്ള കഴിവും അപാരമാണ്. അതുപോലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിലുള്ള അചഞ്ചലമായ പ്രതിബദ്ധയും അപാരമാണ്. അതില്‍ നിന്നും അദ്ദേഹം തൊട്ടറിയാവുന്ന മാറ്റങ്ങളും സൃഷ്ടിക്കും. സാധ്യമായ കാര്യങ്ങളില്‍ അദ്ദേഹം നമ്മെ വിശ്വസിപ്പിയ്ക്കും. കാര്യങ്ങള്‍ നടപ്പാക്കാനും ഒരു പൊതു ലക്ഷ്യത്തിലേക്ക് ദൃഢനിശ്ചയത്തോടെ ജോലി ചെയ്യാനുള്ള ടീമുകളും അദ്ദേഹം സൃഷ്ടിയ്ക്കും. കൃത്യമായ റിസള്‍ട്ട് ഉണ്ടാക്കും എന്നതാണ് മോദിയുടെ മികവ്.” – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: