തിരുവനന്തപുരം : ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കുന്നതിന് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് സംസ്ഥാനത്തെ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. പുതിയ പോലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പോലീസ് മേധാവി എന്ന പദവി വെല്ലുവിളി നിറഞ്ഞ ജോലിയാണ്. എല്ലാവരുടെയും സഹകരണത്തോടെ പ്രവര്‍ത്തിക്കും. തെറ്റ് ചെയ്തവരെ ശിക്ഷിക്കുക തന്നെ വേണം. മെച്ചപ്പെട്ട സേവനം നല്‍കാന്‍ ശ്രമിക്കും. ആവശ്യമെങ്കില്‍ സേന നവീകരിക്കുന്നത് സംബന്ധിച്ച് പഠിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നും ഡോ. ഷെയ്ഖ് ദര്‍വേഷ് കൂട്ടിച്ചേര്‍ത്തു.
1990 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഡോ. ഷെയ്ഖ് ദര്‍വേഷ് നിലവില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം ഡയറക്ടര്‍ ജനറലാണ്. ജയില്‍ മേധാവി കെ. പത്മകുമാര്‍, കേന്ദ്ര എമിഗ്രേഷന്‍ വിഭാഗം ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരും ഷെയ്ഖ് ദര്‍വേഷിനൊപ്പം പരിഗണിക്കപ്പെട്ടിരുന്നു. കെ. പത്മകുമാറിനെ വെട്ടിയാണ് ദര്‍വേഷിനെ പോലീസ് മേധാവിയാക്കിയിരിക്കുന്നത്. ഒരുവര്‍ഷത്തെ സര്‍വീസ് കൂടിയാണ് ഇനി അദ്ദേഹത്തിനുള്ളത്. ഇത് കൂടി കണക്കിലെടുത്താണ് ദര്‍വേഷിന്റെ നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: