തിരുവനന്തപുരം: കൈതോലപ്പായില്‍ പൊതിഞ്ഞ് രണ്ടുകോടതി മുപ്പത്തി അയ്യായിരം രൂപ കൊണ്ടു പോയെന്ന് ദേശാഭിമാനി പ്രതാധിപസമിതി മുന്‍ അംഗം ജി.ശക്തിധരന് ആരോപിച്ച ഉന്നത സിപിഎം നേതാവ് പിണറായി വിജയനാണെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ശക്തിധരന്റെ ആരോപണങ്ങളെല്ലാം പിണറായിയെ ലക്ഷ്യമിട്ടുള്ള ഗുരുതരമായ വിഷയങ്ങളാണ്. ഈ വെളിപ്പെടുത്തലില്‍ എഫ്ഐആറിട്ട് അന്വേഷണം നടത്താന്‍ പിണറായിക്ക് ധൈര്യമുണ്ടോ എന്ന് പറയണം. സുധാകരന് വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്താക്കിയ ഡ്രൈവര്‍ക്കാണോ ദേശാഭിമാനിയുടെ പത്രാധിപസമിതി മുന്‍ അംഗത്തിനാണോ വിശ്വാസ്യത എന്ന് മുഖ്യമന്ത്രി പറയണം. കേരളത്തില്‍ ഇപ്പോള്‍ കാട്ടുനീതി ആണ് നടക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ ആരെയെങ്കിലും കൊണ്ട് ആരോപണം ഉന്നയിപ്പിച്ച് കേസെടുക്കുകയാണ് ചെയ്യുന്നതെന്നും സതീശന് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ജി.ശക്തിധരന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. കൈതോലപ്പായയില്‍ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നാണ് ശക്തിധരന് വെളിപ്പെടുത്തിയത്. തിരുവനന്തപുരം മുതല്‍ ടൈം സ്ക്വയര്‍വരെ പ്രശസ്തനായ നേതാവാണിതെന്നും പോസ്റ്റില്‍ പറയുന്നു. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരന് ആരോപിച്ചു
കൊച്ചി കലൂരിലെ തന്റെ ഓഫീസിലെ മുറിയില്‍ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാന്‍ താന്‍ സഹായിച്ചുവെന്ന് ശക്തിധരന് പറയുന്നു. വന്‍ തോക്കുകളില്‍ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി മുപ്പത്തയ്യായിരം രൂപയാണ് ഉണ്ടായിരുന്നത്. കൈതൊലപ്പായയില്‍ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരന് ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: