ന്യുഡൽഹി: മോദിയുടെ യുഎസ് സന്ദര്‍ശനത്തെ നിര്‍ണ്ണായകമെന്ന് സാമ്പത്തിക വിദഗ്ധരും ആഗോള സിഇഒമാരും വാഴ്‌ത്തുമ്പോള്‍ അതിനെ നിസ്സാരവല്‍ക്കരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. ചൈനയ്‌ക്ക് അനുകൂലമായ തനിയ്‌ക്കുള്ള വേദനയും യെച്ചൂരി പ്രകടിപ്പിച്ചു. ചൈനയെ ഇന്ത്യ ഒറ്റപ്പെടുത്തുകയാണെന്നും യെച്ചൂരി പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.
അമേരിക്കയും ഇന്ത്യയും ചേർന്ന് ചൈനയെ ഒറ്റപ്പെടുത്തുകയാണെന്നും പ്രതിരോധ മേഖലയിൽ ഇന്ത്യയും അമേരിക്കയും കരാറിൽ ഏർപ്പെട്ടത് ചൈനയെ ഒറ്റപ്പെടുത്താനാണെന്നും യെച്ചൂരി വാദിച്ചു.
“പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇന്ത്യയിലെ പ്രശ്‌നങ്ങളെ കുറിച്ച് അമേരിക്കൻ സർക്കാർ ഒന്നും പറഞ്ഞില്ല. അമേരിക്ക ഇന്ത്യയുമായി നയതന്ത്ര ബന്ധവും സൈനിക സഹകരണവും പുലർത്തുന്നത് ചൈനയെ ഒറ്റപ്പെടുത്താാനാണ്.” -അദ്ദേഹം അഭിപ്രായപ്പെട്ടു. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിയെ തടയണമെന്ന് സിപിഎം പിബി ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സുപ്രധാന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: