ആലപ്പുഴ: സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലെ സമസ്ത രംഗങ്ങളിലും വികസനമുരടിപ്പും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയാണെന്നും, കാര്‍ഷികരംഗം പ്രതിസന്ധിയിലായിരിക്കുകയാണെന്നും ഭാരതീയ കിസാന്‍ സംഘ് സംസ്ഥാന പ്രസിഡന്റ് ഡോ. അനില്‍ വൈദ്യമംഗലം പറഞ്ഞു.
നെല്‍ കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനക്കെതിരെ ഭാരതീയ കിസാന്‍ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് പടിക്കല്‍ നടന്ന ധര്‍ണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വ്വ പ്രതിസന്ധികളേയും അതിജീവിച്ച് കൃഷിയിറക്കി നെല്ലുല്‍പ്പാദിപ്പിച്ച കുട്ടനാടന്‍ കര്‍ഷകന്റെ വയറ്റത്തടിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ മുഖാന്തിരം സംഭരിച്ച നെല്ലിന്റെ താങ്ങുവില ഏതാനും മാസങ്ങളായി കര്‍ഷകര്‍ക്ക് നല്‍കിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നെല്ലിന്റെ പുതിയ താങ്ങുവില കേരളത്തില്‍ ലഭിക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നാണ് കൃഷി മന്ത്രി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാസമിതി അംഗവും അപ്പര്‍ കുട്ടനാട് കാര്‍ഷിക വികസന സമിതി ചെയര്‍മാനുമായ ഗോപന് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ഭാരതീയ കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കെ. ജി പ്രസാദ് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ശിവരാജന് ഉമ്പര്‍നാട്,രാജീവ് രാമപുരം, സാജന് ഭരണിക്കാവ്, കെ.പി.എസ് ശര്‍മ്മ, പ്രസന്നന് മാന്നാര്‍, ഗണേശ് കൃഷ്ണന് നമ്പൂതിരി, ആര് . ദിനേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: