തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്താൽ സ്വതന്ത്ര പത്രപ്രവർത്തനം എങ്ങനെ സാധ്യമാകുമെന്ന് ചെന്നിത്തല ചോദിച്ചു. ാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണം. ഏതു സര്‍ക്കാറും മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിരക്ഷ നല്‍കുകയാണ് വേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പ്രതിഷേധ പ്രകടനവുമായി നിരത്തിലിറങ്ങേണ്ടിവന്നത് ജനാധിപത്യകേരളത്തിന് അപമാനമാണ്. സര്‍ക്കാറിന് ഹിതകരമല്ലാത്ത വാര്‍ത്തകളാണ് വരുന്നതെങ്കില്‍ കേസെടുക്കുമെന്ന സ്ഥിതിയാണ്. ‘ഇനിയും കേസെടുക്കും’ എന്ന് ഉത്തരവാദപ്പെട്ട പാര്‍ട്ടി നേതാവ് വെല്ലുവിളിക്കുന്നു. സെക്രട്ടേറിയറ്റിലേക്ക് സാധാരണക്കാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം നിഷേധിച്ചു. അടച്ചിട്ട കോട്ട പോലെയാക്കി. സഭ ടിവി മാത്രം നിയമസഭയില്‍ ചിത്രീകരണം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടയുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവർത്തകർക്കെതിരെ ആക്രമണങ്ങൾ രൂക്ഷമായ കാലമാണെന്നും മാധ്യമ പ്രവർത്തകരുടെ രാഷ്‌ട്രീയം വിശപ്പിന്റേത് മാത്രമാണെന്നും ബിഎംഎസ് ജില്ലാസെക്രട്ടറി ജയകുമാർ പറഞ്ഞു. സർക്കാരിന്റെ അഴിമതിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നത് മാധ്യമ പ്രവർത്തകരാണ്.. കേരളത്തെ സംരക്ഷിക്കുന്ന മാധ്യമ പ്രവർത്തകരെ സംരക്ഷിക്കാൻ ബിഎംഎസ് മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ റിപ്പോർട്ടിംഗ് അപകടം പിടിച്ച കാര്യമാകുന്നുവെന്ന് എച്ച് എം എസ് അഖിലേന്ത്യാ കമ്മിറ്റി അംഗം സി.പി ജോൺ പറഞ്ഞു. പിണറായി അല്ല ദൈവം തെറ്റുചെയ്താലും വാർത്ത നൽകാൻ മടിയില്ല. പത്രങ്ങൾ വിമർശന പത്രങ്ങളാണ്. വിമർശനങ്ങൾ ഉൾക്കൊള്ളുന്നതാണ് നല്ല ഭരണാധികാരി. വിമർശനം ഉൾക്കൊള്ളാത്ത ഭരണാധികാരി ഏകാധിപതിയാണ്. കേരളത്തെ ഏകാധിപതിയുടെ നാടാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകർക്കെതിരെ എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തകരുടെ സെക്രട്ടറിയറ്റ് പ്രവേശനം പുന:സ്ഥാപിക്കുക, നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര ദൃശ്യ മാധ്യമങ്ങൾക്ക് ഉണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കുക, ബജറ്റിൽ പ്രഖ്യാപിച്ച ആയിരം രൂപ പെൻഷൻ വർദ്ധന പൂർണമായും നടപ്പാക്കുക, നിർത്തലാക്കിയ മാധ്യമപ്രവർത്തക പെൻഷൻ സെക്ഷൻ പുനസ്ഥാപിക്കുക, കരാർ ജീവനക്കാരെയും ന്യൂസ് വീഡിയോ എഡിറ്റർമാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയേറ്റ് മാർച്ച്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് മാധ്യമ പ്രവർത്തകർ അണിനിരന്നു.
യൂണിയന്‍ പ്രസിഡന്റ് എം വി വിനീത അധ്യക്ഷയായി. ജനറല്‍ സെക്രട്ടറി കിരണ്‍ ബാബു ആമുഖ പ്രഭാഷണം നടത്തി. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ജെ അജിത് കുമാര്‍, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി മീനാങ്കല്‍ കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ കെ.പി. റെജി,ജേക്കബ് ജോര്‍ജ്, എസ്. ജയശങ്കര്‍, എസ്. ബിജു , സാനു ജോര്‍ജ് , സുരേഷ് വെള്ളിമംഗലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: