കാഞ്ഞാണി: വ്യാപാര സ്ഥാപനത്തില്‍ കയറിയ മോഷ്ടാവ് അറുപതിനായിരം രൂപ കവര്‍ന്നു. സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന എത്തിയ ആളാണ് കടയുടമയുടെ കണ്ണ് വെട്ടിച്ച് പണം അടങ്ങിയ ബാഗുമായി കടന്നു കളഞ്ഞത്.
കാഞ്ഞാണി സെന്ററിലുള്ള സണ്‍ലൈറ്റ് സ്റ്റോഴ്‌സില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. സാധനങ്ങള്‍ വാങ്ങാനെന്ന മട്ടില്‍ എത്തിയ മോഷ്ടാവ് നിരവധി പലചരക്ക് സാധനങ്ങള്‍ ആവശ്യപ്പെട്ടു. ജീവനക്കാരന്‍ സാധനങ്ങള്‍ ഓരോന്നായി എടുക്കുന്നതിനിടയില്‍ ഒരാള്‍ 500 രൂപ ചില്ലറക്കായി കടയിലേക്ക് കയറിവന്നു. ജീവനക്കാരന്‍ പൈസ വച്ച ബാഗ് തുറന്നു 500 രൂപയ്‌ക്ക് ചില്ലറ എടുത്ത് നല്‍കി.
കടയില്‍ നിന്നിരുന്ന മോഷ്ടാവ് പൈസ അടങ്ങിയ ബാഗ് വെക്കുന്നത് നോക്കി മനസിലാക്കുകയും ജീവനക്കാരനോട് 5 കിലോമുളക് കൂടി വേണമെന്നാവശ്യപ്പെട്ടു. കടയുടെ പിറക് ഭാഗത്ത് നിന്നും മുളക് എടുത്ത് ചാക്കിലാക്കുന്നതിനിടയില്‍ അറുപതിനായിരം രൂപയുടെ ബാഗുമായി മോഷ്ടാവ് കടന്നു കളയുകയായിരുന്നു. ഏറെ വൈകിയാണ് മോഷണവിവരം ജീവനക്കാരന്‍ അറിയുന്നത്. അന്തിക്കാട് പോലീസില്‍ ഉടമ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: