ബിറൗന്‍(ചെക്ക് റിപ്പബ്ലിക്): ഇന്ത്യന്‍ ഗോള്‍ഫ് താരം ദിക്ഷ ദഗര്‍ ചരിത്ര വിജയം സ്വന്തമാക്കി. ചെക്ക് ലേഡീസ് ഓപ്പണില്‍ കിരീടം നേടിക്കൊണ്ടാണ് താരം ചരിത്രത്തിലിടം നേടിയത്. ലേഡീസ് ഓപ്പണ്‍ ടൂറി(എല്‍ഇടി)ലെ താരത്തിന്റെ രണ്ടാം കിരീടനേട്ടമാണിത്.
ചെക്ക് റിപ്പബ്ലിക് നഗരമായ ബിറൗനില്‍ താരത്തിന്റെ തുടര്‍ച്ചയായ നാലാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. ഇതിന് മുമ്പ് 2021ല്‍ താരം വിജയത്തോടടുത്ത് വരെ എത്തിയതായിരുന്നു. ടോക്കിയോ ഒളിംപിക്‌സിന് തൊട്ടുമുമ്പായിരുന്നു താരത്തിന്റെ ആ നേട്ടം. ഒളിംപിക്‌സിലും നേരിയ വ്യത്യാസത്തിലാണ് താരത്തിന് മെഡല്‍ നഷ്ടമായത്.
ഇന്നലെ നടന്ന ടിപ്‌സ്‌പോര്‍ട്ട് ചെക്ക് ലേഡീസ് നാല് ഷോട്ടിന്റെ ആധികാരിക വിജയമാണ് ദിക്ഷ ദഗര്‍ കൈവരിച്ചത്. 2021ല്‍ ഗ്രൂപ്പ് മത്സരവിജയത്തില്‍ ദിക്ഷയും ഭാഗമായിരുന്നു. ഇതിന് മുമ്പ് അദിതി അശോക് ആണ് എല്‍ഇടി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യക്കാരി. 2016ലെ ഹീറോ വുമെന്‍സ് ഇന്ത്യന്‍ ഓപ്പണിലായിരുന്നു അദിതിയുടെ നേട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: