തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ ക്രൂരപീഢനം. കഴക്കൂട്ടത്താണ് സംഭവം. പെണ്‍ക്കുട്ടിയെ ബൈക്കില്‍ കയറ്റികൊണ്ടുപോയതിനു പിന്നാലെ ക്രൂരമായി മര്‍ദിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. കഴക്കൂട്ടത്താണ് സംഭവം. പീഡിപ്പിച്ച ആറ്റിങ്ങല്‍ സമീപം അവനവഞ്ചേരി സ്വദേശി കിരണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ പോലീസ് തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ടെക്നോപാര്‍ക്കിന് സമീപമുള്ള ഹോട്ടലില്‍ സുഹൃത്തുക്കളുമായി ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിയെ സുഹൃത്തായ കിരണ്‍ ബലപ്രയോഗത്തിലൂടെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ ശേഷം ആയിരുന്നുപീഡനം.
ആദ്യം മേനംകുളത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം രാത്രിയോടുകൂടി യുവതിയെ ബെറ്റ് റോഡ് കൃഷിഭവന് സമീപമുള്ള ഗോഡൗണില്‍ എത്തിക്കുകയും അവിടെവെച്ചും പീഡിപ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. രാത്രി യുവതിയെ കെട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു.
യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലിലും ചിത്രീകരിച്ചു. കൈകള്‍ കെട്ടിയിട്ടാണ് പീഡിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ കൈയിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴും പ്രതിയായ കിരണ്‍ പിന്തുടര്ന്നു. യുവതി അടുത്തുള്ള വീട്ടില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വിവസ്ത്രയയാണ് യുവതി എത്തിയതെന്നാണ് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. വീട്ടുകാര്‍ കഴക്കൂട്ടം സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: