എരമല്ലൂര്‍: അരൂരില്‍ പൈപ്പ് പൊട്ടി, കോടംതുരുത്ത്, എഴുപുന്ന ഗ്രാമപഞ്ചായത്ത് വാസികള്‍ക്ക് ദിവസങ്ങളായി കുടിവെള്ളം കിട്ടാക്കനി. അടിയ്ക്കടിയുണ്ടാകുന്ന ജപ്പാന് കുടിവെള്ള പൈപ്പ് പൊട്ടല്‍ ചേര്‍ത്തല താലൂക്കിലെ വടക്കന്‍ മേഖലയിലെ കായലോര തീരദേശവാസികള്‍ ഏറെ ദുരിതത്തിലാണ്. തൈക്കാട്ടുശ്ശേരിയില്‍ നിന്നും പമ്പ് ചെയ്യുന്ന പ്രധാന പൈപ്പ് ലൈന്‍ അരുര് ഭാഗത്ത് പൊട്ടിയതാണ് മറ്റു പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കൂടി ദുരിതമായത് ഇത് അധികാരികളുടെ അനാസ്ഥയും അലംഭാവവും ആണെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു.
പഞ്ചായത്ത് പരിധിയില്‍ വാല്‍വ് ചേമ്പറുകള്‍ സ്ഥാപിച്ചാല്‍ തുടരെത്തുടരെയുണ്ടാകുന്ന ഈ വിതരണതടസ്സത്തിന് പരിഹാരം ഉണ്ടാക്കാന്‍ കഴിയും. ശാശ്വതപരിഹാരം ഉണ്ടാക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: