ഷൊര്‍ണൂര്‍: കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് വന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ കയറി അകത്ത് പൂട്ടിയിരുന്ന യുവാവിനെ അധികൃതര്‍ വാതില്‍ പൊളിച്ച് പുറത്തിറക്കി. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആര്‍പിഎഫ് വാതില്‍ പൊളിച്ച് യുവാവിനെ പുറത്തിറക്കിയത്. കാസര്‍ഗോഡ് നിന്നുമാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്.
വന്ദേ ഭാരത് എക്സ്പ്രസില്‍ ശുചിമുറിയില്‍ യാത്രികന് പുറത്തിറങ്ങുന്നില്ലെന്ന് സംശയം അറിയിച്ചത് ശുചീകരണ തൊഴിലാളികളാണ്. ഇ 1 ബോഗിയിലെ ശുചിമുറി മണിക്കൂറുകളായി പൂട്ടിയ നിലയിയിലായിരുന്നു.
ശുചീകരണ തൊഴിലാളികള്‍ അറിയിച്ചതോടെയാണ് ആര്‍പിഎഫ് എത്തിയത്. അനുനയിപ്പിച്ച് പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്നാണ് വാതില്‍ പൊളിച്ചത്. ഇതര സംസ്ഥാനക്കാരനായ യാത്രക്കാരന് ടിക്കറ്റ് എടുത്തിരുന്നില്ല എന്നാണ് വിവരം.ഇയാളെ ചോദ്യം ചെയ്തു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: